യെമനിൽ യുദ്ധഭീതി ശക്തം വ്യോമാതിർത്തി അടച്ച് സൗദി സഖ്യം

 
World

യെമനിൽ യുദ്ധഭീതി ശക്തം വ്യോമാതിർത്തി അടച്ച് സൗദി സഖ്യം

അടിയന്തര ഇടപെടലുമായി യുഎൻ

Reena Varghese

സൂറിച്ച്: യെമനിൽ ആഭ്യന്തര യുദ്ധം പുതിയ തലങ്ങളിലേയ്ക്ക് നീങ്ങുന്നതിനിടെ രാജ്യം അതീവ ഗുരുതരമായ സാഹചര്യത്തിലൂടെ കടന്നു പോകുന്നതായി യുഎൻ പ്രഖ്യാപിച്ചു. യെമനിലെ നിലവിലെ സ്ഥിതിഗതികളിൽ യുഎൻ പ്രത്യേക പ്രതിനിധി ഹാൻസ് ഗ്രണ്ട് ബെർഗ് കടുത്ത ആശങ്ക രേഖപ്പെടുത്തി. മേഖലയിൽ വൻതോതിലുള്ള സൈനിക നീക്കങ്ങൾക്കും സംഘർഷങ്ങൾക്കും സാധ്യതയുണ്ടെന്നും എല്ലാ വിഭാഗങ്ങളും അടിയന്തരമായി സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ കൂടുതൽ വഷളാകുന്നത് തടയാൻ എല്ലാ കക്ഷികളും മുൻകൈ എടുക്കണമന്നാണ് ഔദ്യോഗിക പ്രതികരണത്തിലൂടെ യുഎൻ വ്യക്തമാക്കുന്നത്.

ഇറാൻ വിമാനം ഇറങ്ങുന്നതു തടയാൻ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള സന അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വ്യോമാക്രമണം നടത്തിയതായി സൗദി അറേബ്യയുടെ പിന്തുണയുള്ള യെമൻ സർക്കാർ സ്ഥിരീകരിച്ചു. രാജ്യത്തിന്‍റെ വ്യോമാതിർത്തി ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ സർക്കാർ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളും അനിശ്ചിതകാലത്തേയ്ക്ക് അടച്ചു പൂട്ടുന്നതായും പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ആക്രമണങ്ങൾക്ക് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതയിലാണ് രാജ്യം.

ക്യാപ്റ്റൻ മാറി, കളി മാറി; ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ

ഓപ്പറേഷന്‍ തൂഫാന്‍ തമിഴ്‌നാട്ടിലേക്കും; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ കൂടിക്കാഴ്ച ബുധനാഴ്ച

ബഹിരാകാശത്തില്‍ കേരളത്തിന്‍റെ കൈയ്യൊപ്പ് ചാര്‍ത്താന്‍ മലയാളി; ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ച് അനില്‍ മേനോന്‍

യുക്രെയ്ൻ യുദ്ധം; ആണവായുധം പ്രയോഗിക്കാൻ പദ്ധതിയിട്ട റഷ്യയെ പിന്തിരിപ്പിച്ചത് മോദിയെന്ന് വെളിപ്പെടുത്തൽ

ജന്തര്‍ മന്തറില്‍ സോനം വാങ്ചുക്കിനെ സന്ദര്‍ശിച്ച് സ്വര ഭാസ്‌കര്‍