Representative image 
World

സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമായി; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച റംസാൻ വ്രതാരംഭം

സുപ്രീം കൗൺസിലാണ് മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചത്.

നീതു ചന്ദ്രൻ

ദുബായ്: സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമായതോടെ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച മുതൽ റംസാൻ വ്രതം ആരംഭിക്കും. ഒമാനിൽ ചൊവ്വാഴ്ചയാണ് വ്രതം ആരംഭിക്കുക. സുപ്രീം കൗൺസിലാണ് മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചത്. നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലറുകൾ ഉപയോഗിച്ചോ മാസപ്പിറ കണ്ടാൽ അറിയിക്കാൻ സൗദി സുപ്രീം കോടതി ആഹ്വാനം ചെയ്തിരുന്നു. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം ഞായറാഴ്ച ശഅ്ബാൻ മാസത്തിലെ ഇരുപത്തൊമ്പതാമത്തെ ദിനമാണ്. മാസപ്പിറവി കണ്ടതിനാൽ അടുത്ത ദിവസം മുതൽ വിശുദ്ധ മാസം ആരംഭിക്കും.

എന്നാൽ ഒമാൻ ശഅ്ബാൻ പ്രകാരമുള്ള 30 ദിവസങ്ങൾക്കു ശേഷമേ വ്രതം ആരംഭിക്കൂ. ഇന്ത്യയിൽ തൊട്ടടുത്ത ദിവസങ്ങളിൽ മാസപ്പിറവി കണ്ടേക്കും.

ചീട്ട് കൊട്ടാരം പോലെ തകർന്ന് സൺറൈസേഴ്‌സ്; വമ്പൻ ജയവുമായി ഗുജറാത്ത് ടൈറ്റൻസ്

തമിഴക വെട്രി കഴകത്തിന് പിന്തുണ: മന്നാർഗുഡി എംഎൽഎ എസ്. കാമരാജിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

'65 ദിവസത്തേക്കുള്ള ക്രൂഡ് ഓയിലും 45 ദിവസത്തേക്കുള്ള എൽപിജി ശേഖരവുമുണ്ട്': ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി

വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി വിജയ്

മലപ്പുറത്ത് ഇടിമിന്നലേറ്റ് 4 പേർ മരിച്ചു; 3 പേർക്ക് പരുക്ക്