മുജ്തബ ഖമനേയി

 

File photo

World

യുഎസ് ആക്രമണത്തിൽ നിന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനേയി രക്ഷപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തൽ

നേരത്തെ നടന്ന ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നു മുജ്തബ

MV Desk

ദുബായ്: യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ നിന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനേയി അത്ഭുതകരമായി രക്ഷപെട്ടതിനെ കുറിച്ച് വെളിപ്പെടുത്തലുമായി ഇറാന്‍റെ 'അസംബ്ലി ഒഫ് എക്‌സ്‌പേര്‍ട്ട്‌സി'ലെ അംഗമായ മൊഹ്സെന്‍ ഹൈദരി. ഇറാനിലെ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്ന സമിതിയാണ് 'അസംബ്ലി ഒഫ് എക്‌സ്‌പേര്‍ട്ട്‌സ്'.

ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ ടെഹ്റാനിലെ ഒരു ആശുപത്രി തകര്‍ക്കപ്പെട്ടപ്പോള്‍, ഇറേനിയന്‍ പരമോന്നത നേതാവ് മുജ്തബ ഖമനേയി അവിടെ ഉണ്ടായിരുന്നെന്നും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് അദ്ദേഹത്തെ പുറത്തെടുക്കുകയായിരുന്നെന്നും മൊഹ്സെന്‍ ഹൈദരി ഖത്തര്‍ ടെലിവിഷന്‍ ശൃംഖലയായ 'അല്‍ അറബി'ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

നേരത്തെ നടന്ന ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നു മുജ്തബ. ചികിത്സയില്‍ കഴിഞ്ഞ ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇതേത്തുടര്‍ന്ന് ആശുപത്രി കെട്ടിടം തകരുകയും മുജ്തബയെ കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് മുജ്തബയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. പിന്നീട് മുജ്തബയെ ആരും പൊതുവേദിയില്‍ കണ്ടിട്ടില്ലെന്നും ഹൈദരി പറഞ്ഞു. മുജ്തബ ഖമനേയിക്ക് പരുക്കേറ്റ സാഹചര്യങ്ങളെക്കുറിച്ചും പൊതുവേദിയില്‍ നിന്ന് അദ്ദേഹം ദീര്‍ഘകാലം വിട്ടുനിന്നതിനെക്കുറിച്ചുമുള്ള വിവരങ്ങളാണ് ഇപ്പോള്‍ ഹൈദരിയുടെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നിരിക്കുന്നത്. മാര്‍ച്ച് 8ന് മുജ്തബയെ പരമോന്നത നേതാവായി തെരഞ്ഞെടുക്കുന്നതിലേക്ക് നയിച്ച നടപടിക്രമങ്ങളെക്കുറിച്ചും ഹൈദരി വിവരിച്ചു.

ഇറേനിയന്‍ സര്‍ക്കാര്‍ ടെലിവിഷന്‍ പ്രഖ്യാപനം സംപ്രേഷണം ചെയ്യുന്നത് വരെ തന്‍റെ നിയമനത്തെക്കുറിച്ച് മുജ്തബ ഖമനേയി അറിഞ്ഞിരുന്നില്ലെന്ന് ഹൈദരി പറഞ്ഞു. 'അസംബ്ലി ഒഫ് എക്‌സ്‌പേര്‍ട്ട്‌സിനും' ആക്രമണത്തില്‍ നാശനഷ്ടങ്ങളുണ്ടായി. ഇതേ തുടര്‍ന്ന് ഒരു രഹസ്യമുറിയില്‍ വച്ച് കടലാസിലാണ് വോട്ടുകള്‍ രേഖപ്പെടുത്തിയത്. മുജ്തബയുടെ പേര് ആദ്യം നിര്‍ദേശിച്ചത് താനാണെന്നും ഹൈദരി പറഞ്ഞു.

സൈനിക സമ്മര്‍ദ്ദങ്ങളും രാഷ്ട്രീയ അനിശ്ചിതത്വങ്ങളും ഇറാന്‍ നേരിട്ടുകൊണ്ടിരുന്ന സാഹചര്യത്തിലാണ് മുജ്തബയെ പരമോന്നത നേതാവായി തെരഞ്ഞെടുത്തത്.

നീലക്കുറിഞ്ഞി കാണാനെത്തിയപ്പോൾ കുരിശിന് മുകളിൽ കയറി ഫോട്ടോ എടുത്ത സംഭവം; നാല് പേർ അറസ്റ്റിൽ

ഓൾ കേരള കാറ്ററിങ് അസോസിയേഷൻ സംസ്ഥാന സമ്മേളനം തിങ്കളാഴ്ച മുതൽ കോട്ടയത്ത്

അസമിൽ അശുതോഷ് റങ്ക ഉൾപ്പെടെ 40 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് സിജെപി

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ മോതിരം; പദ്ധതി ഉദ്ഘാടനം ചെയ്യാനൊരുങ്ങി വിജയ്

വധഭീഷണി; പൊലീസ് സംരക്ഷണം തേടി ദിഷ സാലിയന്‍റെ പിതാവ്