പാക് മാധ്യമപ്രവര്‍ത്തകന് എസ്. ജയശങ്കറിന്‍റെ മറുപടി

 
World

"ഒരു ഭീകര രാഷ്ട്രം എന്നോട് ഈ ചോദ്യം ചോദിക്കുന്നോ?"

പാക് മാധ്യമപ്രവര്‍ത്തകന് എസ്. ജയശങ്കറിന്‍റെ മറുപടി

Reena Varghese

ന്യൂയോർക്ക്: ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരവാദത്തിനു പിന്തുണ നൽകുന്നത് എപ്പോൾ അവസാനിപ്പിക്കും എന്ന പാക് മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് രൂക്ഷ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.

”ഒരു ഭീകര രാഷ്ട്രം എന്നോട് ഈ ചോദ്യം ചോദിക്കുന്നോ?” എന്നായിരുന്നു ജയശങ്കറിന്‍റെ മറുപടി. ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി സമ്മേളനത്തോട് അനുബന്ധിച്ചായിരുന്നു ഈ സംഭവം.

ചോദ്യത്തിനു മറുപടി നൽകിയതിനു പിന്നാലെ ജയശങ്കറും മറ്റു പ്രതിനിധികളും ഇരിപ്പിടങ്ങളിൽ നിന്ന് എഴുന്നേറ്റു പുറത്തേയ്ക്കു പോയി. എങ്കിലും മാധ്യമപ്രവർത്തകൻ തന്‍റെ വാദങ്ങൾ തുടർന്നു. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലിലും പാക്കിസ്ഥാനെതിരെ ഇന്ത്യ വിമര്‍ശനം ഉന്നയിച്ചു.

2025 ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാകിസ്ഥാന്‍ ആസ്ഥാനമായ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു നേപ്പാള്‍ പൗരന്‍ ഉള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ ഇന്ത്യ മിസൈല്‍ ആക്രമണം നടത്തി. മുസഫറാബാദ്, കോട്ലി, ബഹവല്‍പൂര്‍, റാവല്‍കോട്ട്, ഭിംബര്‍ തുടങ്ങിയ സ്ഥലങ്ങളിലെ കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടത്. ലഷ്‌കര്‍-ഇ-തൊയ്ബ, ജെയ്ഷെ-മുഹമ്മദ് തുടങ്ങിയ സംഘടനകളുമായി ബന്ധമുള്ള ഭീകര കേന്ദ്രങ്ങളായിരുന്നു ലക്ഷ്യമിട്ടതെന്ന് ഇന്ത്യ തെളിയിച്ചിരുന്നു.

"ബിജെപി സ്ഥാനാർഥിയാകാൻ ജ്ഞാനേഷ് കുമാർ നിർബന്ധിച്ചു"; വെളിപ്പെടുത്തലുമായി ജിജി തോംസൺ

അരൂർ- തുറവൂർ ഫ്ലൈ ഓവർ അവസാന ഘട്ടത്തിലേക്ക്; ഡിസംബറിൽ പൂർത്തിയാകും

എസ്ഐആർ: എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായിരുന്നു എന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

ഏഷ്യൻ ഗെയിംസിൽ രണ്ടാം വെള്ളിയുമായി കോഴിക്കോട്ടുകാരി

'ഭീകരവാദത്തിനെതിരേ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇന്ത്യ ഉപയോഗിക്കും'