ഐആർജിസിയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാൻ ആറു രാജ്യങ്ങൾ കൂടി

 

file photo

World

ഐആർജിസിയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാൻ ആറു രാജ്യങ്ങൾ കൂടി

ഐസ്‌ലാൻഡ്, മോൾഡോവ, ബോസ്‌നിയ ആൻഡ് ഹെർസഗോവിന, മോണ്ടിനെഗ്രോ, നോർത്ത് മാസിഡോണിയ, ലിച്ചെൻ‌സ്റ്റൈൻ എന്നിവയാണ് ആറ് രാജ്യങ്ങൾ

Reena Varghese

ഇറാന്‍റെ സായുധ സേനയായ ഐആർജിസിയെ (ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്) തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാൻ തീരുമാനിച്ച് ആറു രാജ്യങ്ങൾ കൂടി രംഗത്തെത്തി. ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാറുമായുള്ള ചർച്ചകളെ തുടർന്നാണ് ഈ നീക്കം. ഐസ്‌ലാൻഡ്, മോൾഡോവ, ബോസ്‌നിയ ആൻഡ് ഹെർസഗോവിന, മോണ്ടിനെഗ്രോ, നോർത്ത് മാസിഡോണിയ, ലിച്ചെൻ‌സ്റ്റൈൻ എന്നിവയാണ് ആറ് രാജ്യങ്ങൾ.

ഇറാന്‍റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെയും ലെബനൻ ആസ്ഥാനമായുള്ള ഹിസ്ബുള്ളയെയും തീവ്രവാദ ഗ്രൂപ്പുകളായി പ്രഖ്യാപിക്കാൻ സഖ്യകക്ഷികളോട് സമ്മർദ്ദം ചെലുത്താൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭരണകൂടം ഈയാഴ്ച വിദേശത്തുള്ള യുഎസ് നയതന്ത്രജ്ഞരോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു.

മൂന്ന് കോടിയും കടന്ന് ആധാർ ആപ്പ് ഡൗൺലോഡ്

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യക്കാരൻ

അസമിൽ തപാൽ വിതരണത്തിന് ഡ്രോൺ

അടയ്ക്കുന്നതിനു തൊട്ടു മുമ്പ് മൂന്ന് ഇന്ത്യന്‍ സൂപ്പർ ടാങ്കറുകൾ ഹോർമൂസ് കടലിടുക്ക് വിജയകരമായി കടന്നു

'പോയി പണി നോക്കൂ'; വീണാ ജോർജിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന് കെ. മുരളീധരന്‍റെ മറുപടി