മുൻ ബാലതാരം  വില്യം ചാപ് മാൻ , ചാപ്മാൻ അമ്മയോടും സഹോദരിയോടും ഒപ്പം 

 
World

ഹാരിപോട്ടർ സിനിമയിലടക്കം അഭിനയിച്ച മുൻ ബാലതാരം കൊല്ലപ്പെട്ടു|വീഡിയോ

കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് വില്യം ചാപ് മാൻ എന്ന 23കാരൻ

Reena Varghese

ഹാരിപോട്ടർ സിനിമയിലടക്കം നിരവധി സിനിമകളിലും ടിവി ഷോകളിലും തിളങ്ങി നിന്ന മുൻ ബാലനടൻ വില്യം ചാപ്മാൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. യുകെയിലെ യോക് ഷെയറിലെ മൃഗശാലയിലെ 420 പൗണ്ട് തൂക്കമുള്ള അൾട്ടാ എന്നസൈബീരിയൻ കടുവയുടെ ആക്രമണത്തിലാണ് ചാപ്മാൻ കൊല്ലപ്പെട്ടത്.

ഗുരുതരമായ മാനസിക രോഗത്തിന് ചികിത്സയിലായിരുന്ന തങ്ങളുടെ മകൻ ശക്തമായ മരുന്നുകൾ ഉപയോഗിച്ചിരുന്നു എന്നും കുടുംബം വ്യക്തമാക്കി. കടുവയോടൊപ്പം നിന്നു ഫോട്ടോയെടുക്കാൻ തന്‍റെ ഒപ്പമുള്ളവരെയും ചാപ്മാൻ നിർബന്ധിച്ചതായാണ് ദൃക്സാക്ഷികൾ പറഞ്ഞത്.