ആയത്തുള്ള അലി ഖമനേയി

 
File photo
World

ആയത്തുള്ള അലി ഖമനേയിയുടെ നശിപ്പിക്കപ്പെട്ട വസതിയുടെ ദൃശ്യങ്ങൾ പങ്കു വച്ച് ഇറാനിയൻ മാധ്യമങ്ങൾ|വീഡിയോ

ആളുകളെ കൊല്ലാം പക്ഷേ, ആദർശങ്ങളെ കൊല്ലാനാകില്ല: ഇറാന്‍

Reena Varghese

പരമോന്നത നേതാവിന്‍റെ ടെഹ്റാൻ കോമ്പൗണ്ടിനുള്ളിലെ ഹാളായ ഹൊസൈനിയേ ഇമാം ഖൊമേനിയുടെ ദൃശ്യങ്ങളാണ് ബുധനാഴ്ച ഇറാനിയൻ സ്റ്റേറ്റ് മീഡിയ സംപ്രേക്ഷണം ചെയ്തത്.

കഴിഞ്ഞ ഫെബ്രുവരി 28നാണ് ആയത്തുള്ള അലി ഖമനേയിയെ വധിച്ച യുഎസ്-ഇസ്രയേൽ ആക്രമണം നടന്നത്. ഈ ആക്രമണത്തിനു ശേഷം ഇതുവരെ കാണിക്കാത്ത ആയത്തുള്ള അലി ഖമനേയിയുടെ വസതിയുടെ ദൃശ്യങ്ങളുടെ ഒരു ഭാഗം ഇറാനിയൻ സ്റ്റേറ്റ് മീഡിയ ഇക്കഴിഞ്ഞ ബുധനാഴ്ച ആദ്യമായി പുറത്തിറക്കി.

പരമോന്നത നേതാവിന്‍റെ ടെഹ്റാൻ കോമ്പൗണ്ടിനുള്ളിലെ ഹാളായ ഹൊസൈനിയേ ഇമാം ഖൊമേനിയുടെ ദൃശ്യങ്ങളാണ് ബുധനാഴ്ച ഇറാനിയൻ സ്റ്റേറ്റ് മീഡിയ സംപ്രേക്ഷണം ചെയ്തത്. ഖമനേയിയുടെ പൊതുജനങ്ങൾക്കുള്ള പ്രധാന വേദിയായിരുന്നു ഈ കെട്ടിടം.

ഒരിക്കൽ ടെഹ്റാന്‍റെ തന്നെ തലസ്ഥാനമായിരുന്ന ഈ വസതിയിൽ ഇറാന്‍റെ പരമോന്നത നേതാവും അദ്ദേഹത്തിന്‍റെ ഭാര്യ മൻസൂരെ ഖോജസ്തെ ബാഗർസാദെയും അവരുടെ നാല് ആൺമക്കളായ മൊസ്തഫ, മൊജ്തബ, മസൂദ്, മെയ്സം എന്നിവരും രണ്ടു പെൺമക്കളായ ബോഷ്ര, ഹോഡ എന്നിവരും താമസിച്ചിരുന്നു. ഒപ്പം കൊല്ലപ്പെട്ട ചെറുമകൾ പതിനാലു മാസം മാത്രം പ്രായമുള്ള സഹ്റ മുഹമ്മദി ഗോൾപായേഗാനിയും.

ഇന്‍റർനാഷണൽ ഇംഗ്ലീഷ് എക്സിൽ ഇറാൻ പങ്കിട്ട ക്ലിപ്പിൽ അലി ഖമനേയിയുടെ വസതിയിലുണ്ടായ വ്യാപകമായ നാശനഷ്ടങ്ങൾ പകർത്തിയിരിക്കുന്നു. അന്തരിച്ച നേതാവിന്‍റെ ഭരണകാലത്ത് അദ്ദേഹത്തിന്‍റെ പൊതു പ്രസംഗങ്ങൾക്കുള്ള പ്രധാന വേദിയായിരുന്നു ആ വസതി.

ഖമനേയിയുടെ ശവസംസ്കാരച്ചടങ്ങുകൾക്കിടെ ഒറ്റ വെടി പരാമർശം നടത്തിയ ട്രംപിനെതിരേ ഇറാൻ അതിശക്തമായ പ്രതികരണമാണ് നടത്തുന്നത്. ആളുകളെ കൊല്ലാം പക്ഷേ, ആദർശങ്ങളെ കൊല്ലാനാകില്ല എന്ന് ഇറാനിയൻ ജനത ആർത്തട്ടഹസിക്കുന്നു. ഖമനേയിയെ ജനങ്ങൾ വെറുത്തു എന്നാണ് താൻ കരുതിയിരുന്നതെന്നും ഈ ജനസഞ്ചയം കണ്ട് താൻ ഞെട്ടിപ്പോയി എന്നും ട്രംപ് പ്രതികരിച്ചു.

''ദിവ‍്യ എസ്. അയ്യരുടെ സ്ഥലംമാറ്റം വിവാദമാക്കേണ്ടതില്ല''; സ്വാഭാവിക നടപടിയെന്ന് കെ.കെ. ശൈലജ

'ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും പെട്രോളിന് 102 രൂപ'; 82 രൂപയാക്കി കുറയ്ക്കണമെന്ന് കെജ്‌രിവാൾ

സ്ത്രീത്വത്തെ അപമാനിച്ചു: നടൻ വിനായകനെതിരേ കേസ്

വിഴിഞ്ഞം ഓഹരി കൈമാറ്റം: 'തെരഞ്ഞെടുപ്പിന് മുൻപ് മുഖ‍്യമന്ത്രി സെബിയുമായി ചർച്ച നടത്തി'; ആരോപണവുമായി കെ.എൻ. ബാലഗോപാൽ

ഭാര്യയെ ഉപേക്ഷിച്ചത് ചോദ്യം ചെയ്ത ബ്രോക്കറെയും സുഹൃത്തിനെയും കുത്തിക്കൊന്നു