ശശികല നാരാ, മകൻ അനീഷ്, നസീർ ഹമീദ്

 

file photo

World

ന്യൂജഴ്സിയിൽ ഇന്ത്യൻ വംശജരുടെ ഇരട്ടക്കൊല

എട്ടു വർഷത്തിനു ശേഷം ഇന്ത്യൻ പൗരനെതിരേ കേസ്

Reena Varghese

ന്യൂജഴ്സി: ആന്ധ്രാ സ്വദേശിനിയായ ശശികല നാരായും മകൻ അനീഷും ന്യൂജഴ്സിയിലെ അപ്പാർട്ട്മെന്‍റിൽ മരിച്ചു കിടന്ന നിലയിൽ കണ്ടെത്തിയത് എട്ടു വർഷം മുമ്പ്. ഇപ്പോൾ ഈ സംഭവത്തിൽ ഒരു ഇന്ത്യൻ പൗരനെതിരേ കേസ്. ന്യൂജഴ്സി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശശികലയുടെ ഭർത്താവിന്‍റെ കമ്പനിയിലെ സഹപ്രവർത്തകനായിരുന്ന നസീർ ഹമീദ് ആണ് പ്രതിയെന്നും ഇയാൾ കൊല്ലപ്പെട്ടവരുടെ അയൽക്കാരനായിരുന്നു എന്നും പ്രോസിക്യൂട്ടർമാർ കണ്ടെത്തി. കൊലപാതകത്തിനു ശേഷം ഹമീദ് ഇന്ത്യയിലേയ്ക്കു കടന്നു. പ്രതിയുടെ കമ്പനി നൽകിയ ലാപ്ടോപ്പിൽ നിന്ന് അടുത്തിടെ ശേഖരിച്ച

ഡിഎൻഎ സാമ്പിൾ സംഭവ സ്ഥലത്തു നിന്നു ലഭിച്ച രക്തസാമ്പിളുമായി മാച്ചായതോടെയാണ് ഇയാളെ കേസുമായി ബന്ധിപ്പിച്ചത്. ഇതേ തുടർന്ന് അധികൃതർ കൊലപാതകം ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങൾക്ക് ഇയാൾക്കെതിരെ കേസെടുത്ത് അമെരിക്കയിലേയ്ക്ക് കൈമാറ്റം ചെയ്യാൻ ശ്രമിക്കുകയാണിപ്പോൾ.

കൃത്യം നടക്കുമ്പോൾ ഹമീദ് വിസയിൽ അമെരിക്കയിൽ ജോലി ചെയ്യുകയായിരുന്നു.അതിനു ശേഷം ഇന്ത്യയിലെത്തി ഇവിടെ തുടരുകയുമാണ്. ബർലിങ്ടൺ കൗണ്ടി പ്രോസിക്യൂട്ടർ ഓഫീസിലെ അന്വേഷണ മേധാവി പാട്രിക് തോൺടൺ മാധ്യമങ്ങളോടു പറഞ്ഞു.

2017 മാർച്ചിനായിരുന്നു ഈ ഇരട്ടക്കൊലപാതകം. ഹനുനാരാ വീട്ടിൽ തിരിച്ചെത്തിയപ്പോൾ മാപ്പിൾ ഷേഡിലെ ഫോക്സ് മെഡോ അപ്പാർട്ട്മെന്‍റിലെ വീട്ടിൽ 38 വയസുള്ള ഭാര്യ ശശികലയെയും 6 വയസുള്ള മകൻ അനീഷിനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ബില്ലിൽ തീരുമാനമെടുക്കാൻ സമയപരിധി; രാഷ്‌ട്രപതിയുടെ റഫറൻസിൽ സുപ്രീം കോടതി വിധി വ്യാഴാഴ്ച

ഇന്ത്യയുമായുള്ള യുദ്ധസാധ്യത തള്ളിക്കളയാനാകില്ലെന്ന് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി

ബിഹാറിൽ വ്യാഴാഴ്ച സത്യപ്രതിജ്ഞ; നിതീഷിനൊപ്പം 22 മന്ത്രിമാർ അധികാരത്തിലേറും

എസ്ഐആർ: ബംഗാളിൽ നിന്ന് അനധികൃത കുടിയേറ്റക്കാർ മടങ്ങുന്നു

വൻ തിരക്കിൽ അയ്യനെ കാണാതെ മടങ്ങാൻ തീർഥാടക സംഘം; ദർശന സൗകര്യമൊരുക്കി പൊലീസ്