ഇസ്രയേലിനെ വിമർശിച്ചു: എർദോഗനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ കാറ്റ്സ് 
World

ഇസ്രയേലിനെ വിമർശിച്ചു: എർദോഗനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ കാറ്റ്സ്

1991-ൽ ഇറാഖി ഏകാധിപതി സദ്ദാം ഹുസൈൻ മാസങ്ങളോളം ഭീഷണി മുഴക്കി ഡസൻ കണക്കിന് മിസൈലുകൾ ഉപയോഗിച്ച് ഇസ്രായേലിനെ ആക്രമിച്ചിരുന്നു

Reena Varghese

തുർക്കി പ്രസിഡന്‍റ് റജബ് ത്വയിബ് എർദോഗൻ ഇസ്രയേൽ അധിനിവേശ ഭീഷണി മുഴക്കിയതിനു പിന്നാലെ മുന്നറിയിപ്പുമായി ഇസ്രയേൽ. ജൂത രാഷ്ട്രത്തിന്‍റെ വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ് ആണ് എക്‌സിൽ (മുമ്പ് ട്വിറ്റർ) ഇട്ട ഒരു പോസ്റ്റിൽഎർദോഗനെ സദ്ദാം ഹുസൈന്‍റെ ഗതി ഓർമിപ്പിച്ച് രംഗത്തെത്തിയത്.

1991-ൽ ഇറാഖി ഏകാധിപതി സദ്ദാം ഹുസൈൻ മാസങ്ങളോളം ഭീഷണി മുഴക്കി ഡസൻ കണക്കിന് മിസൈലുകൾ ഉപയോഗിച്ച് ഇസ്രായേലിനെ ആക്രമിച്ചിരുന്നു. കുവൈറ്റിനെതിരെ അദ്ദേഹം യുദ്ധം ചെയ്തുകൊണ്ടിരുന്ന സമയത്താണ് കുവൈറ്റിനെ സഹായിക്കാൻ അമേരിക്കയെ പ്രേരിപ്പിച്ച സംശയം സദ്ദാമിനെതിരെ ഉണ്ടായത്. സദ്ദാം കൂട്ട നശീകരണ ആയുധങ്ങൾ (ഡബ്ല്യുഎംഡി) കൈവശം വച്ചിട്ടുണ്ടെന്ന സംശയം ഉരുത്തിരിഞ്ഞതും വൻ യുദ്ധമുണ്ടായതുമാണ് അദ്ദേഹത്തിന്‍റെ അന്ത്യത്തിനു കാരണമായത്.

മൂന്ന് വർഷത്തിന് ശേഷം, രാജ്യത്തെ വംശീയ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തിയ സദ്ദാമിന്‍റെ പതിറ്റാണ്ടുകളുടെ ഭരണകാലത്ത് ഉണ്ടായ മനഃപൂർവമായ കൊലപാതകം, നിയമവിരുദ്ധ തടവ്, നാടുകടത്തൽ, പീഡനം എന്നിവ ഉൾപ്പെടുന്ന മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടതിന് ശേഷം അദ്ദേഹം വധിക്കപ്പെട്ടു.

'സദ്ദാം ഹുസൈന് അത് എങ്ങനെ അവസാനിച്ചുവെന്ന് ഓർക്കുക' എന്ന് ഹീബ്രു ഭാഷയിൽ കുറിച്ച എക്സിലെ പോസ്റ്റ് ഇങ്ങനെ:

"എർദോഗൻ സദ്ദാം ഹുസൈന്‍റെ പാത പിന്തുടരുകയും ഇസ്രായേലിനെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. അവിടെ എന്താണ് സംഭവിച്ചതെന്നും അത് എങ്ങനെ അവസാനിച്ചുവെന്നും അദ്ദേഹം ഓർക്കട്ടെ,”

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു; രണ്ടാനച്ഛനും അമ്മ‍യ്ക്കും 180 വർഷം കഠിന തടവ്

വാരണാസി - മുംബൈ ആകാശ എയറിന്‍റെ എക്സിറ്റ് ഡോർ തുറക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ

സ്മൃതിയെ പിന്തള്ളി; ഏകദിന റാങ്കിങ്ങിൽ ലോറ നമ്പർ വൺ

മണിപ്പൂരിൽ ഏറ്റുമുട്ടൽ; നാല് യുകെഎൻഎ അംഗങ്ങൾ വധിച്ചു

പ്രണയത്തിൽ നിന്ന് പിന്മാറിയതിന് പെട്രോളൊഴിച്ച് കത്തിച്ചു; കവിത കൊലക്കേസിൽ പ്രതി കുറ്റക്കാരൻ