ഐഫോണുകളുമായി പോയ കപ്പൽ മുങ്ങി; ഫോണും പെർഫ്യൂമും പെറുക്കി ചെറു ബോട്ടുകൾ|Video

 
World

ഐഫോണുകളുമായി പോയ കപ്പൽ മുങ്ങി; ഫോണും പെർഫ്യൂമും പെറുക്കി ചെറു ബോട്ടുകൾ|Video

ജിഎഫ്എസ് പ്രൈഡ് എന്ന കപ്പലാണ് ദുബായ്ക്കു പോകുന്നതിനിടെ തകർക്കപ്പെട്ടതെന്നാണ് റിപ്പോർട്ട്.

നീതു ചന്ദ്രൻ

ടെഹ്റാൻ: കാർഗോ കപ്പൽ മുങ്ങിയതിനു പിന്നാലെ ഹോർമുസ് കടലിടുക്കിൽ തെറിച്ചു വീണത് നൂറു കണക്കിന് ഐഫോണുകളും ആഡംബര പെർഫ്യൂമുകളും. ഐഫോണുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ കടൽവെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യുഎഇയുടെ കാർഗോ കപ്പലാണ് ബോംബാക്രമണത്തിൽ മുങ്ങിയത്. ചെറുബോട്ടുകളിലെത്തിയ ആളുകൾ ഈ വസ്തുക്കളെല്ലാം പെറുക്കിയെടുക്കുന്നതും വിഡിയോകളിലുണ്ട്. സിംഗപ്പൂർ പതാകയോടു കൂടിയ ജിഎഫ്എസ് പ്രൈഡ് എന്ന കപ്പലാണ് ദുബായ്ക്കു പോകുന്നതിനിടെ തകർക്കപ്പെട്ടതെന്നാണ് റിപ്പോർട്ട്.

കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരെയും സുരക്ഷിതമായി കരയ്ക്കെത്തിച്ചു. ആർക്കും പരുക്കേറ്റിട്ടില്ലെന്ന് സിംഗപ്പൂർ അഥോറിറ്റി വ്യക്തമാക്കി.

കപ്പലിൽ 2500 കണ്ടെയ്നറുകൾ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. കഴിഞ്ഞ പത്തു ദിവസത്തിനിടെ ഹോർമുസിലൂടെ കടന്നു പോയ 10 കപ്പലുകൾ ആക്രമിക്കപ്പെട്ടതായാണ് വിവരം. ഒമാൻ കടലിടുക്കിൽ വച്ച് ഇറാനിയൻ കപ്പലിനെ യുഎസ് ആക്രമിച്ചതിനു പിന്നാലെയാണ് ഹോർമുസിലും ആക്രമണമുണ്ടായിരിക്കുന്നത്.