പ്രതീകാത്മക ചിത്രം

 
World

നൈജീരിയയിൽ സംസ്കാര ചടങ്ങിനിടെ വെടിവെപ്പ്; 8 പേർ കൊല്ലപ്പെട്ടു

വെടിവെപ്പിന്‍റെ കാരണം വ്യക്തമായിട്ടില്ല

Sarath Nath MS

അബുജ: നൈജീരിയയിൽ സംസ്കാര ചടങ്ങിനിടെ ഉണ്ടായ വെടിവെപ്പിൽ എട്ടു പേർ കൊല്ലപ്പെട്ടു. അഞ്ചു പേർക്ക് പരുക്കേറ്റു. നോർത്ത്-സെൻട്രൽ നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്താണ് സംഭവം.

ഒട്ടുക്പോ-നോബി സമുദായത്തിന്‍റെ സംസ്കാര ചടങ്ങിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പിന്‍റെ കാരണം വ്യക്തമായിട്ടില്ല. നൈജീരിയയിലെ പ്രധാന ഭക്ഷ്യോത്പാദന സംസ്ഥാനമാണ് ബെന്യൂ. ഇടയൻമാരും കർഷകരും തമ്മിൽ ഇവിടെ സംഘർഷം പതിവാണ്. സംഭവത്തിൽ അന്താരാഷ്ട്ര സംഘടനയായ ആംനെസ്റ്റി ഇന്‍റർനാഷണൽ ഇടപെട്ടിട്ടുണ്ട്. കഴിഞ്ഞവർഷം ബെന്യൂ സംസ്ഥാനത്ത് ഉണ്ടായ സംഘർഷത്തിൽ 150 പേർ കൊല്ലപ്പെട്ടിരുന്നു.

പ്രിയദർശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി

'കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം'; ഇഡി നടപടിയിൽ പിണറായി വിജയനെതിരേ രാജീവ് ചന്ദ്രശേഖർ

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത‍്യൻ ഗുസ്തി താരത്തിന് സസ്പെൻഷൻ

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്