യുഎസിൽ വെടിവയ്പ്പ്; പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു,
representative image of police- pixabay
കൊളംബിയ: യുഎസിലെ സൗത്ത് കരോലിനയിലെ പാർക്കിൽ ഉണ്ടായ വെടിവയ്പ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റു. സംഭവത്തിൽ വെടിവയ്പ്പ് നടത്തിയ പ്രതിയായ 33കാരനും കൊല്ലപ്പെട്ടു. കുടുംബ തർക്കവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ എത്തിയ ഉദ്യോഗസ്ഥർക്ക് നേരെയാണ് ശനിയാഴ്ച വെടിവയ്പ്പ് ഉണ്ടായത്.
29കാരനായ പൊലീസ് ഉദ്യോഗസ്ഥനാണ് മരിച്ചത്. ഇയാൾ രണ്ട് വർഷമായി പൊലീസ് സേനയിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. രണ്ടാമത്തെ ഉദ്യോഗസ്ഥന്‍റെ നില തൃപ്തികരമാണെന്ന് കൊളംബിയ പൊലീസ് മേധാവി ഡബ്ല്യു. എച്ച്. ‘സ്കിപ്പ്’ ഹോൾബ്രൂക്ക് വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിരവധി സംസ്ഥാനങ്ങളിലെ കേസുകളിൽ പ്രതിയാണ് വെടിവയ്പ്പ് നടത്തിയ ആളെന്ന് പൊലീസ് പറഞ്ഞു.