ആകാശത്ത് പ്ലാനറ്ററി പരേഡ്

 
World

ഫെബ്രുവരി 28ന് ആകാശവിസ്മയം; ആറ് ഗ്രഹങ്ങളുടെ സംഗമം

ആകാശത്ത് പ്ലാനറ്ററി പരേഡ്

Jisha P.O.

വാഷിങ്ടൺ: ഫെബ്രുവരി 28-ന് ആകാശത്ത് പ്ലാനറ്ററി പരേഡ് എന്ന് വിളിക്കുന്ന ഈ പ്രതിഭാസത്തിൽ വഴിയൊരുങ്ങുന്നു. ആറ് ഗ്രഹങ്ങൾ ഒരേസമയം ആകാശത്ത് ദൃശ്യമാകും. സൂര്യാസ്തമയത്തിന് ശേഷം ഇന്ത്യയിലും ഈ കാഴ്ച കാണാനാകും.

സൂര്യാസ്തമയത്തിന് ശേഷം ആകാശത്തിന് ഒരേ ഭാഗത്താണ് ഈ ഗ്രഹങ്ങളെല്ലാം കൂട്ടമായി കാണാനാവുക. സൗരയൂഥത്തിലെ 6 ഗ്രഹങ്ങൾ ഒരുമിച്ചെത്തുന്ന ഈ കാഴ്ചയ്ക്കായി ശാസ്ത്രജ്ഞർ കാത്തിരിക്കുകയാണ്. നഗ്നനേത്രങ്ങൾ കൊണ്ട് ഈ അത്ഭുതം കാണാൻ സാധിക്കുമെന്നതാണ് പ്രത്യേകത. ബുധൻ, ശുക്രൻ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നീ ഗ്രഹങ്ങൾ ആകാശത്തിന് ഒരേ ഭാഗത്ത് നിലയുറപ്പിക്കും. ഈ ഗ്രഹങ്ങളില്‍ ചിലത് നഗ്നനേത്രങ്ങൾ കൊണ്ട് കാണാമെങ്കിലും മറ്റു ചിലതിനെ കാണാൻ ബൈനോക്കുലറോ ടെലിസ്കോപ്പോ വേണ്ടിവരും.തിളക്കമേറിയ ചന്ദ്രൻ

ബുധനെയും ശുക്രനെയും നഗ്നനേത്രങ്ങൾ കൊണ്ട് കാണാം. എന്നാൽ ശനി ആകാശത്തിന് ഒരു ചരിഞ്ഞ ഭാഗത്തായിരിക്കും. ഫെബ്രുവരി 28-നോട് അടുത്ത് പൗർണ്ണമി വരുന്നതിനാൽ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനും സാധാരണയിലും തിളക്കത്തോടെ കാണപ്പെടുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഈ ആകാശവിസ്മയം കുറച്ച് സമയത്തേക്ക് മാത്രമാണ് ദൃശ്യമാവുക.

കാലാവസ്ഥ തെളിച്ചമുള്ളതാണെങ്കില്‍ ഈ പ്രതിഭാസം വ്യക്തമായി കാണാൻ സാധിക്കും. ഡൽഹി, ചെന്നൈ, ബെംഗലുരൂ, കൊൽക്കത്ത, ഹൈദരാബാദ്, പൂനെ, ജയ്പൂർ, ലഖ്‌നൗ, അഹമ്മദാബാദ്, ഡെറാഡൂൺ തുടങ്ങിയ നഗരങ്ങളിൽ ഈ അപൂർവ്വ ആകാശക്കാഴ്ച കാണാനാകും

പാറ്റകളുടെ സമരത്തിന് പിന്തുണയുമായി കോൺഗ്രസ്; സമരവേദിയിൽ നേരിട്ടെത്തി പവൻ ഖേര

അലോഷ്യസിന് മുഖം കൊടുക്കാതെ മുഖ്യമന്ത്രി; കെഎസ്‌യുക്കാരുടെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് ഓർമിപ്പിച്ച് സംസ്ഥാന അധ്യക്ഷൻ!

അവൾ പാവപ്പെട്ടതായത് കൊണ്ടല്ലേ അങ്ങനെ ചെയ്തത്, ഡോക്റ്റർ എന്ന വിളിക്ക് നിങ്ങൾ അർഹരല്ല; 4 വയസുകാരിയുടെ മരണത്തിൽ സുപ്രീംകോടതി

ഉത്തേജകമരുന്ന് പരിശോധനയിൽ കുടുങ്ങി പാക് താരം; വിലക്കേർപ്പെടുത്തി ഐസിസി

വിദേശ വിദ്യാർഥികളുടെ വിസ നിയമം കടുപ്പിച്ച് യുഎസ്; ആശങ്ക‍യിൽ ഇന്ത്യക്കാർ