ഐഎസ് അനുകൂല ഭീകരവാദി ഷെയ്ഖ്ദൂന്‍ അബ്ദുല്ലാഹി മൊഹമുദിനെ അറസ്റ്റ് ചെയ്ത് എഫ്ബിഐ
ഫ്ലൈ ദുബായ് വിമാനാക്രമണത്തിലെ പ്രതിയെ "ഒറ്റച്ചെന്നായ" എന്നാണ് ഇസ്ലാമിസ്റ്റുകൾ വിശേഷിപ്പിച്ചത്. തന്‍റെ പിന്നിൽ ആരുമില്ലെന്നാണ് അയാളും പറയുന്നത്. എന്നാൽ ലോകമെമ്പാടും തങ്ങളുടെ ചാവേറുകൾ ഉണ്ടെന്നും തക്ക സമയത്ത് അവർ ഇസ്രയേലിനോടു കണക്കു ചോദിക്കുമെന്നും ഇറാൻ പണ്ടേ പറഞ്ഞിട്ടുള്ളതാണ്. "ഒറ്റച്ചെന്നായ"കൾ യൂറോപ്പു മുഴുവൻ വ്യാപിച്ചിരിക്കുന്നു എന്നതിനു തെളിവാണ് മാൾ ഒഫ് അമെരിക്ക ദുരന്ത സൂത്രധാരനെ പിടികൂടിയതിലൂടെ വ്യക്തമാകുന്നത്.
വാഷിങ്ടൺ: മിനിയാപൊളിസിനു സമീപമുള്ള മാൾ ഒഫ് അമെരിക്കയിൽ കൂട്ട വെടിവയ്പ് നടത്താൻ പദ്ധതിയിട്ട പതിനെട്ടുകാരനായ ഐഎഎസ് ഭീകരനെ എഫ്ബിഐ അറസ്റ്റ് ചെയ്തു. മിനിയാപൊളിസിനു സമീപമുള്ള മിനസോട്ട സ്വദേശിയായ ഷെയ്ഖ്ദൂന്‍ അബ്ദുല്ലാഹി മൊഹമുദിനെയാണ് എഫ്ബിഐ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.ഒക്റ്റോബര്‍ അവസാനത്തോടെ മാളില്‍ നടക്കുന്ന ഒരു പരിപാടിക്കിടെ നിരവധി ആളുകളെ കൊല്ലാനാണ് പദ്ധതിയിട്ടിരുന്നതെന്ന് ഇയാള്‍ എഫ്ബിഐയോട് കുറ്റസമ്മതം നടത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. അമെരിക്കയിൽ ജനിച്ച സോമാലിയൻ വംശജനാണ് ഇയാൾ.
എഫ്ബിഐയുടെ രഹസ്യ ഏജന്‍റ് 600 ഡോളറിന് എകെ-47 തോക്കും വെടിയുണ്ടകളും കൈമാറി ഇയാളുടെ വിശ്വാസം പിടിച്ചു പറ്റി.അതോടെ ഇയാൾ തന്‍റെ നിഗൂഢ ലക്ഷ്യങ്ങൾ വിവിധ മെസേജിങ് പ്ലാറ്റ്ഫോമുകളിലൂടെ ഈ രഹസ്യ ഏജന്‍റിനോടു പങ്കു വച്ചു. യുഎസ് വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരിക്കുന്ന അൽ-ഷബാബിനു വേണ്ടി പോരാടാൻ വിദേശത്തേയ്ക്കു പോകാൻ താൽപര്യമുണ്ടെന്ന് മൊഹ്മൂദ് രഹസ്യ ഏജന്‍റിനു മെസേജ് അയച്ചു വെളിപ്പെടുത്തിയിരുന്നു.
ഇനി വിദേശത്തേയ്ക്കു പോകാൻ സാധിച്ചില്ലെങ്കിൽ കൂട്ട വെടിവയ്പ് നടത്തുമെന്നും ഇയാൾ പറഞ്ഞതായി പരാതിയിൽ പറയുന്നു. പിന്നീട് ഐഎസിൽ ചേർന്നു പ്രവർത്തിക്കാനുള്ള അദമ്യമായ ആഗ്രഹവും ഈ ഭീകരൻ രഹസ്യ ഏജന്‍റിനോടു മെസേജ് ചെയ്തു പറഞ്ഞതായി പരാതിയിലുണ്ട്. 2025 ജനുവരി ഒന്നിന് ന്യൂ ഓർലിയൻസിൽ ജനക്കൂട്ടത്തിനിടയിലേയ്ക്ക് ട്രക്ക് ഇടിച്ചു കയറ്റഇ പതിനാലോളം പേരെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ പരസ്യമായി പിന്തുണച്ചും ഇയാൾ രംഗത്തെത്തിയിരുന്നു.
ഭീകരപ്രവര്‍ത്തനം നടത്തുന്നതിനായി തോക്കും വെടിയുണ്ടകളും അറിഞ്ഞുകൊണ്ട് കൈവശപ്പെടുത്തിയെന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബുധനാഴ്ച യുഎസ് മജിസ്‌ട്രേറ്റ് ജഡ്ജി എലിസബത്ത് കോവന്‍ റൈറ്റിന് മുമ്പാകെ ഇയാളെ ഹാജരാക്കി.
എന്തു കൊണ്ട് മാൾ ഒഫ് അമെരിക്ക?
കഴിഞ്ഞ ജൂലൈയിൽ മാൾ ഒഫ് അമെരിക്കയുടെ ഉടമകൾ ജൂതരാണ് എന്ന് ആരോപിച്ചു കൊണ്ട് 30 മുതൽ അറുപതു പേരെ വരെ കൊല്ലാൻ ആഗ്രഹിക്കുന്നതായി മൊഹമുദ് പറഞ്ഞതായും അന്വേഷണ രേഖകളില്‍ പറയുന്നു. ഒക്റ്റോബർ 24ന് മാളിൽ നടക്കുന്ന ഹ്മോങ് (Hmong ) ആർട്സ് സെലിബ്രേഷൻ പരിപാടിക്കിടെ ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്നും ഇയാൾ എഫ്ബിഐയുടെ രഹസ്യ വിവര ദാതാവിനോട് പറഞ്ഞതായി അധികൃതർ അറിയിച്ചു. ഹ്മോങ് എന്നത് മിനസോട്ടയിലെ ഏറ്റവും വലിയ ഏഷ്യൻ വംശീയ വിഭാഗമാണ്. അമെരിക്കയിലെ ഏറ്റവും വലിയ ഷോപ്പിങ് മാളായ മാൾ ഒഫ് അമെരിക്കയിൽ അഞ്ഞൂറോളം കടകൾക്കൊപ്പം തീം പാർക്കും അക്വേറിയവും ഉള്‍പ്പെടുന്നു.