പരിമിതമായ തോതിൽ വിമാന സർവീസ് പുനരാരംഭിക്കുന്നു.

 
Huang Zongxing
World

ഗൾഫിൽ കുടുങ്ങിയ യാത്രക്കാർക്കായി പ്രത്യേക വിമാന സർവീസ്

വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിയ യാത്രക്കാര്‍ക്കായി എമിറേറ്റ്സും ഇത്തിഹാദ് എയര്‍വേയ്സും പരിമിതമായ തോതില്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും

MV Desk

ദുബായ്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിയ യാത്രക്കാര്‍ക്കായി എമിറേറ്റ്സും ഇത്തിഹാദ് എയര്‍വേയ്സും പരിമിതമായ തോതില്‍ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും.

തിങ്കളാഴ്ച രാത്രി മുതല്‍ എമിറേറ്റ്‌സ് യാത്രക്കാര്‍ക്കായി സര്‍വീസ് നടത്തുമെന്ന് അറിയിച്ചു. ഷെഡ്യൂള്‍ ചെയ്ത എല്ലാ വിമാനങ്ങളും റദ്ദാക്കിയെങ്കിലും, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) അധികൃതരുമായി ഏകോപിപ്പിച്ച് എത്തിഹാദ് ചില വിമാന സര്‍വീസുകള്‍ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച മുതല്‍ മസ്‌കറ്റിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ പുനരാരംഭിക്കും. ഡല്‍ഹി, കൊച്ചി, കോഴിക്കോട്, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്ക് ഷെഡ്യൂള്‍ ചെയ്ത സര്‍വീസുകളും ഉണ്ടാകും.

ബ്രിക്സ് ഉച്ചകോടിക്ക് 48 മണിക്കൂർ മാത്രം; ഷി ജിൻപിങ്ങിന്‍റെ ഇന്ത്യാ സന്ദർശനത്തിൽ ചൈനയുടെ സസ്പെൻസ് തുടരുന്നു

ക്യാൻസർ മൂർച്ഛിച്ചു; 'നന്ദു' കടുവയ്ക്ക് ദയാവധം

ഭൂമി തട്ടിപ്പ് കേസ്; അഭിഷേക് ബാനർജിയുടെ പിഎ സുമിത് റോയി അറസ്റ്റിൽ

ഇഷാൻ കിഷന്‍റെ ഇരട്ട സെഞ്ചുറി തിളക്കം; ദുലീപ് ട്രോഫി കിരീടത്തിൽ മുത്തമിട്ട് ഈസ്റ്റ് സോൺ

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്; മുൻ എഐഎഡിഎംകെ എംഎൽഎമാരെ സ്ഥാനാർഥികളായി പ്രഖ്യാപിച്ച് ടിവികെ