മക്കയിലെ ചാവേർ ആക്രമണ ശ്രമം വ്യാജ വാർത്ത; വ്യക്തത വരുത്തി സൗദി

 
World

മക്കയിലെ ചാവേർ ആക്രമണ ശ്രമം വ്യാജ വാർത്ത; വ്യക്തത വരുത്തി സൗദി

ഗ്രാൻഡ് മോസ്കിൽ ചാവേർ സ്ഫോടന ശ്രമത്തിനിടെ ഒരാൾ പിടിയിലായെന്ന വാർത്തകളാണ് മുൻപ് പ്രചരിച്ചിരുന്നത്.

നീതു ചന്ദ്രൻ

റിയാദ്: മക്കയിലെ ഗ്രാൻഡ് മോസ്കിൽ ചാവേർ ബോംബ് ആക്രമണത്തിന് ശ്രമം നടന്നുവെന്ന വാർത്തകൾ വ്യാജമെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ചാവേർ ആക്രമണ ശ്രമം നടന്നുവെന്ന പേരിൽ നിരവധി റിപ്പോർട്ടുകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് സൗദി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുന്നത്.

തീർഥാടകരെ ഉപദ്രവിക്കുകയും അനാവശ്യമായി പരിഭ്രാന്തി പരത്തുകയും ചെയ്ത ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയെന്നും ഇയാൾക്കെതിരേ നിയമനടപടികൾ സ്വീകരിച്ചു വരുകയാണെന്നും സൗദി പബ്ലിക് സെക്യൂരിറ്റി വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. വിശ്വസനീയമായ ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള വാർത്തകൾ മാത്രമേ പ്രചരിപ്പിക്കാവൂ എന്നും സൗദി അധികൃതർ വ്യക്തമാക്കി.

ഗ്രാൻഡ് മോസ്കിൽ ചാവേർ സ്ഫോടന ശ്രമത്തിനിടെ ഒരാൾ പിടിയിലായെന്ന വാർത്തകളാണ് മുൻപ് പ്രചരിച്ചിരുന്നത്. ഫ്ലൈ ദുബായ് വിമാനത്തിലെ അട്ടിമറി ശ്രമത്തെത്തുടർന്ന് സൗദി അറേബ്യയിലെ വിമാനത്താവളത്തിലാണ് അടിയന്തരമായി താഴെ ഇറക്കിയിരുന്നത്. ഇരു പൈലറ്റുമാരും സൗദിയുടെ കസ്റ്റഡിയിലായിരുന്നു. പിന്നീട് ഇവരെ അബുദാബിയിലേക്ക് അയച്ചു.