പാക്കിസ്ഥാനിൽ ചാവേറാക്രമണം; സ്ഫോടക വസ്തുക്കൾ നിറച്ച ഓട്ടോറിക്ഷ പൊട്ടിത്തെറിച്ച് 9 മരണം

 
World

പാക്കിസ്ഥാനിൽ ചാവേറാക്രമണം; സ്ഫോടക വസ്തുക്കൾ നിറച്ച ഓട്ടോറിക്ഷ പൊട്ടിത്തെറിച്ച് 9 മരണം

മുപ്പത്തഞ്ചോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്

Namitha Mohanan

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ചാവേറാക്രമണം. 9 പേർ മരിക്കുകയും 35 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഖൈബർ പഖ്തുൻഖ്വായിലാണ് സ്ഫോടനം നടന്നത്. തിരക്കേറിയ മാർക്കറ്റിൽ സ്ഫോടക വസ്തുക്കൾ നിറച്ച ഓട്ടോറിക്ഷ പൊട്ടിത്തെറിക്കുകയായിരുന്നു.

ഓട്ടോ അക്രമി സ്ഥാലത്തേക്ക് ഓടിച്ചുകൊണ്ടുവരികയായിരുന്നെന്നാണ് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. മരിച്ചവരിൽ 2 പേർ പൊലീസുകാരും ഒരു സ്ത്രീയും ഉൾപ്പെടുന്നതായാണ് വിവരം. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

ആക്രമണത്തെക്കുറിച്ച് മുഖ്യമന്ത്രി മുഹമ്മദ് സുഹൈൽ അഫ്രീദി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസിനോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. അദ്ദേഹം മരണത്തിൽ അനുശോചനവും അറിയിച്ചു.

ദുരൂഹമായി മോസ്കോയിലെത്തിയ യുഎസ് സൈനിക വിമാനത്തിൽ സിഐഎ മേധാവി; രഹസ്യ കൂടിക്കാഴ്ചകൾക്കെന്ന് റിപ്പോർട്ട്

വിജയ് ഒഴിഞ്ഞ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വൈകും; കോടതിയെ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

അടിക്ക് തിരിച്ചടിയുമായി ക്യാനഡ; യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം