സിജെപി സമരത്തിന് പിന്തുണ; വിദേശ രാജ‍്യങ്ങളിൽ ഇന്ത‍്യക്കാരുടെ പ്രതിഷേധം

 
World

സിജെപി സമരത്തിന് പിന്തുണ; വിദേശ രാജ‍്യങ്ങളിൽ ഇന്ത‍്യക്കാരുടെ പ്രതിഷേധം

ന‍്യൂയോർക്കിലും ലണ്ടനിലുമാണ് സിജെപിയെ പിന്തുണച്ചുകൊണ്ട് ഇന്ത‍്യൻ പൗരന്മാർ പ്രതിഷേധം സംഘടിപ്പിച്ചത്

Aswin AM

ലണ്ടൻ/ന‍്യൂയോർക്ക്: നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് രാജ‍്യതലസ്ഥാനത്ത് സമരം തുടരുന്ന കോക്റോച്ച് ജനതാ പാർട്ടിക്ക് പിന്തുണ പ്രഖ‍്യാപിച്ചുകൊണ്ട് വിദേശ രാജ‍്യങ്ങളിലെ ഇന്ത‍്യൻ പൗരന്മാർ ഒത്തുകൂടി.

ന‍്യൂയോർക്കിലും ലണ്ടനിലുമാണ് സിജെപിയെ പിന്തുണച്ചുകൊണ്ട് ഇന്ത‍്യൻ പൗരന്മാർ പ്രതിഷേധം സംഘടിപ്പിച്ചത്. ഞാനും ഒരു പാറ്റയാണെന്ന പ്ലക്കാർഡുകളുമേന്തി മഹാത്മ ഗാന്ധിയുടെ പ്രതിമയ്ക്ക് സമീപമാണ് ഇന്ത‍്യക്കാർ പ്രതിഷേധം നടത്തിയത്. അതേസമയം, ലണ്ടനിൽ ഇന്ത‍്യൻ ഹൈക്കമ്മിഷന്‍റെ പുറത്തായിരുന്നു പ്രതിഷേധം നടന്നത്.

അതേസമയം, കേന്ദ്ര വിദ‍്യാഭ‍്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കാതെ സമരത്തിൽ നിന്നും പിന്മാറില്ലെന്ന നിലപാടിലാണ് സിജെപി. സിജെപിയുടെ സമരത്തിൽ കഴിഞ്ഞ ദിവസം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള കോൺ‌ഗ്രസ് നേതാക്കൾ പിന്തുണ നൽകിയിരുന്നു. ഇതിനു പിന്നാലെ രാഹുലിനെയും പ്രിയങ്ക ഗാന്ധി എംപി അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പിന്നീട് വിട്ടയക്കുകയായിരുന്നു.

മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ സഹോദരി കസ്റ്റഡിയിൽ; ജയിലിലേക്ക് മാറ്റി

വട്ടവടയിൽ മണ്ണിടിച്ചിൽ; രണ്ട് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

അനധികൃത എൽപിജി സിലിണ്ടർ റീഫില്ലിങ്; ഒൻപത് പേർ അറസ്റ്റിൽ

സുചിക തരിയാൽ സെമിയിൽ; മിക്സഡ് മാർഷ്യൽ ആർട്സിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യ

സാധുവായ വോട്ടുകൾ നീക്കം ചെയ്യാനും അസാധുവായവ കൂട്ടിച്ചേർക്കാനുമുള്ള നീക്കം; എസ്‌ഐആറിനെതിരേ കപിൽ സിബൽ