ന്യൂഇയർ ആഘോഷത്തിനിടെ സ്വിറ്റ്സർലണ്ടിലെ ബാറിൽ സ്ഫോടനം; നിരവധി പേർ മരിച്ചതായി റിപ്പോർട്ട്

 
World

ന്യൂഇയർ ആഘോഷത്തിനിടെ സ്വിറ്റ്സർലണ്ടിലെ ബാറിൽ സ്ഫോടനം; നിരവധി പേർ മരിച്ചതായി റിപ്പോർട്ട്

സംഭവ സമയത്ത് ബാറിൽ നൂറിൽ അധികം ആളുകൾ ഉണ്ടായിരുന്നുവെന്നാണ് നിഗമനം.

നീതു ചന്ദ്രൻ

സൂറിച്ച്: പുതുവർഷാഘോഷത്തിനിടെ സ്വിറ്റ്സർലണ്ടിലെ ബാറിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വ്യാഴാഴ്ച പ്രാദേശിക സമയം പുലർച്ചെ ഒന്നരയോടെയാണ് ക്രാൻസ് മൊണ്ടാനയിലെ ലേ കോൺസ്റ്റെല്ലേഷൻ എന്ന ബാറിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്‍റെ കാരണമോ ഉറവിടമോ കണ്ടെത്തിയിട്ടില്ല. നിരവധി പേർക്ക് പരുക്കേറ്റതായി പൊലീസ് സ്ഥിരീകരിച്ചു.

സംഭവ സമയത്ത് ബാറിൽ നൂറിൽ അധികം ആളുകൾ ഉണ്ടായിരുന്നുവെന്നാണ് നിഗമനം. ക്രാൻസ് മൊണ്ടാന‍യിൽ അവധി ആഘോഷിക്കാനായി എത്തിയ വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും. സംഭവവുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത നിരവധി ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പൊലീസും അഗ്നിരക്ഷാ സേനയും ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടരുകയാണ്. നിലവിൽ അപകടം ഉണ്ടായ പ്രദേശത്ത് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ന്യൂനമർദം, ചക്രവാതച്ചുഴി; തിരുവോണം വരെ മഴയ്ക്ക് സാധ്യത

പൊലീസ് സ്റ്റേഷനു മുന്നിൽ റീൽസ് ചിത്രീകരണം നടത്തി ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ; അന്വേഷണമാരംഭിച്ചു

നവജാത ശിശുക്കൾക്ക് ഒരു ഗ്രാമിന്‍റെ സ്വർണ മോതിരം; ജ്വല്ലറികൾക്ക് കരാർ നൽകി വിജയ് സർക്കാർ

ബിജെപിയുടെ ‘ജെൻ സി’ ദൗത്യം; സ്മൃതി ഇറാനി ഉൾപ്പെടുന്ന പ്രത്യേക സംഘം

പുന്നമടയിൽ ആവേശപ്പോരാട്ടം; നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കം