സ്പേസ് എക്സ് കുതിക്കുന്നു 26 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുമായി

 
World

സ്പേസ് എക്സ് കുതിക്കുന്നു... 26 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുമായി

ഭൂമിയെ ചുറ്റുന്ന ഭ്രമണപഥം ലക്ഷ്യമാക്കിയുള്ള ഈ ദൗത്യത്തിൽ 26 സ്റ്റാർലിങ്ക് V3 ഉപഗ്രഹങ്ങളാണ് സ്റ്റാർഷിപ്പ് വഹിച്ചിട്ടുള്ളത്

Reena Varghese

ഇലോൺ മസ്കിന്‍റെ സ്പേസ് എക്സ് വികസിപ്പിച്ച ഏറ്റവും വലിയ റോക്കറ്റായ സ്റ്റാർഷിപ്പ് പതിനാലാം പരീക്ഷണ വിക്ഷേപണത്തിലൂടെ വിജയത്തിലെത്തി. ടെക്സസിലെ സ്റ്റാർബേസിൽ നിന്നു വിക്ഷേപിച്ച റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലേയ്ക്കു കുതിച്ചു.വിക്ഷേപണം കഴിഞ്ഞ് രണ്ടര മിനിറ്റിനുള്ളിൽ സ്റ്റാർഷിപ്പിൽ നിന്നു വേർപെട്ട സൂപ്പർ ഹെവി ബൂസ്റ്റർ ഏഴാം മിനിറ്റിൽ സുരക്ഷിതമായി കടലിൽ പതിച്ചു. ഭൂമിയെ ചുറ്റുന്ന ഭ്രമണപഥം ലക്ഷ്യമാക്കിയുള്ള ഈ ദൗത്യത്തിൽ, മുൻതലമുറയെക്കാൾ ശേഷിയുള്ള 26 സ്റ്റാർലിങ്ക് V3 ഉപഗ്രഹങ്ങളും സ്റ്റാർഷിപ്പ് വഹിച്ചിട്ടുണ്ട്.

പൂർണ്ണമായും പുനരുപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ഈ റോക്കറ്റും ബൂസ്റ്ററും നിർമ്മിച്ചിരിക്കുന്നത്. കുറഞ്ഞ ചെലവിൽ കൂടുതൽ ഭാരം ബഹിരാകാശത്ത് എത്തിക്കാൻ ഇതിലൂടെ സാധിക്കും. നാസയുടെ സുപ്രധാന ചാന്ദ്ര ദൗത്യമായ ആർട്ടെമിസിനും ബഹിരാകാശ യാത്രികരെ വീണ്ടും ചന്ദ്രനിൽ എത്തിക്കുന്നതിനും സ്റ്റാർഷിപ്പ് നിർണായക പങ്കു വഹിക്കും. കൂടാതെ 2027 ഓടെ ബഹിരാകാശത്ത് സൂപ്പർ കംപ്യൂട്ടിങ് ശൃംഖലകൾ സ്ഥാപിക്കാനും സ്പേസ് എക്സ് ഇതിലൂടെ ലക്ഷ്യമിടുന്നു.

മദ്യപിച്ച് വാഹനമോടിച്ചു; യൂട്യൂബർ അശ്വന്ത് കോക്ക് കസ്റ്റഡിയിൽ

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് സിജെപി

ഡൽഹിയിലെ ശൈത്യകാല മലിനീകരണം: ‘പിയുസി ഇല്ലെങ്കിൽ ഇന്ധനമില്ല’; 150 ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലിറക്കും

തെരുവിൽ അലയുന്ന പശുക്കളെ തട്ടിക്കൊണ്ടുപോകും, കൊന്ന് ഇറച്ചി വിൽക്കും; ഡൽഹിയിൽ യുവാവ് അറസ്റ്റിൽ

നേപ്പാളിൽ വീണ്ടും ഹിമപാതം