പേര് വേണ്ട, 'പശു' എന്നോ 'ആട്' എന്നോ ചേർക്കാം; സ്ത്രീകളുടെ പേര് പൊതുരേഖകളില്‍ നിന്ന് നീക്കി താലിബാന്‍!

 
World

പേര് വേണ്ട, 'പശു' എന്നോ 'ആട്' എന്നോ ചേർക്കാം; സ്ത്രീകളുടെ പേര് പൊതുരേഖകളില്‍ നിന്ന് നീക്കി താലിബാന്‍!

അഫ്ഗാനിസ്ഥാനിലെ വടക്കൻ പ്രവിശ്യയായ ബൽഖിലെ താലിബാൻ അധികാരികളാണ് ഈ നിർദേശം നൽകിയിരിക്കുന്നത്

Namitha Mohanan

കാബൂൾ: അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ പേരുകൾ മെഡിക്കൽ, ഔദ്യോഗിക രേഖകളിൽ നിന്ന് നീക്കം ചെയ്യൻ നിർദേശിച്ച് താലിബാൻ. പേരുകൾക്ക് പകരം പകരം 'ബീബി' എന്നാലും ഔദ്യോഗിക രേഖകളിൽ ചേർക്കുക. ബീബിക്കൊപ്പം അച്ഛന്‍റേയോ ഭർ‌ത്താവിന്‍റെയോ പേര് ചേർക്കാമെന്നും ഭരണകൂടം നിർദേശിക്കുന്നു.

ഇതുകൂടാതെ പേരിന് പകരം 'പശു' എന്നോ 'ആട്' എന്നോ ചേര്‍ക്കാം. പേരുമാറ്റം നടത്താനായി താലിബാന്‍ ആരോഗ്യ പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. ബീബി എന്നത് മുതിർന്ന് സ്ത്രീകളെ ബഹുമാനപൂർവം വിളിക്കുന്ന പേരാണ്. എന്നാല്‍ സ്ത്രീകളെ പശുവെന്നും ആടെന്നും വിളിക്കുന്നത് പുരുഷസ്വത്ത് എന്ന അര്‍ഥത്തിലാണ്. ഈ നീക്കം മനുഷത്വരഹിതമാണെന്ന് കാട്ടി അഫ്ഗാൻ സന്നദ്ധപ്രവര്‍ത്തകയായ ലാല ഒസ്മാനി രംഗത്തെത്തിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിലെ വടക്കൻ പ്രവിശ്യയായ ബൽഖിലെ താലിബാൻ അധികാരികളാണ് ഈ നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ ഭാവിയിലിത് അഫ്ഗാനിസ്ഥാനിലുടനീളം നടപ്പിലാക്കിയേക്കുമെന്നാണ് സന്നദ്ധ പ്രവർത്തകർ ആശങ്ക പങ്കുവയ്ക്കുന്നത്.

മുന്‍പ് അഫ്ഗാനിസ്ഥാനിലെ പല പ്രവിശ്യകളിലും പുരുഷ ഡോക്ടര്‍മാരെയും ദന്തരോഗവിദഗ്ധരെയും സ്ത്രീകളെ ചികില്‍സിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. ഇതോടെ സ്ത്രീകൾകൾക്ക് ചികിത്സ നൽകൽ പ്രതിസന്ധിയിലായിരിക്കുകയാണ്. വിദ്യാഭ്യാസവും സാമൂഹിക ജീവിതവുമടക്കം അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് നിഷേധിച്ചിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലെത്തിയത് മുതൽ സ്ത്രീകൾക്കെതിരേ തുടരുന്ന അതിക്രമങ്ങളുടെ തുടർച്ചയാണിത്.