ഫ്രാൻസിൽ ക്രൈസ്തവ ദേവാലയം തീ വച്ചു നശിപ്പിക്കുന്ന ഭീകരർ
ക്രൈസ്തവർക്ക് നേരെ 840-ലധികം ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ ഭൂരിഭാഗവും ദേവാലയങ്ങൾക്ക് നേരെയുള്ളവയായിരുന്നു - തീവെപ്പ്, നശിപ്പിക്കൽ, അശുദ്ധമാക്കൽ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. വ്യക്തികൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ 70 ശതമാനത്തിലധികം വർധനവുണ്ടായി, വൈദികർക്ക് നേരെയുള്ള ആക്രമണങ്ങളാകട്ടെ നാലുമടങ്ങായി വർധിച്ചു.
പാരിസ്: സഭയുടെ മൂത്ത പുത്രി- അതാണ് ഫ്രാൻസിന്റെ അപര നാമം. പക്ഷേ ഇന്നു ഫ്രാൻസ് ഏറ്റവും കൊടിയ ക്രൈസ്തവ വിരുദ്ധതയുടെ കേന്ദ്രമായി മാറിയിരിക്കുന്നു. പ്രതിദിനം രണ്ടിലധികം ആക്രമണങ്ങളാണ് ഇവിടെ ക്രൈസ്തവർക്ക് എതിരേ നടക്കുന്നത്. മതപരമായ കാരണങ്ങളാൽ നടക്കുന്ന ആക്രമണങ്ങൾ- ഇതിൽ പ്രത്യേകിച്ചും ക്രൈസ്തവർക്കും ജൂതന്മാർക്കും എതിരേ നടക്കുന്ന ആക്രമണങ്ങൾ ഇവിടെ പൂർവാധികം വർധമാനമായതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം ക്രൈസ്തവർക്ക് നേരെ 840-ലധികം ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ ഭൂരിഭാഗവും ദേവാലയങ്ങൾക്ക് നേരെയുള്ളവയായിരുന്നു - തീവെപ്പ്, നശിപ്പിക്കൽ, അശുദ്ധമാക്കൽ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. വ്യക്തികൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ 70 ശതമാനത്തിലധികം വർധനവുണ്ടായി, വൈദികർക്ക് നേരെയുള്ള ആക്രമണങ്ങളാകട്ടെ നാലുമടങ്ങായി വർധിച്ചു.
മതപരമായ വിദ്വേഷം മൂലമുള്ള കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതൽ നേരിടുന്ന വിഭാഗങ്ങളിലൊന്നായ ജൂതസമൂഹത്തെ പ്രതിനിധീകരിക്കുന്ന, ഫ്രാൻസിലെ ഇസ്രായേൽ അംബാസഡർ പറയുന്നത്, ജൂതന്മാർ മാത്രമല്ല ഇത്തരം ആക്രമണങ്ങൾ നേരിടുന്നതെന്നാണ്. "ഇവിടെ വംശീയ ആക്രമണങ്ങൾക്കിരയാകുന്നത് ഞങ്ങൾ മാത്രമല്ല. ദേവാലയങ്ങൾ അഗ്നിക്കിരയാക്കപ്പെടുന്നു, വൈദികർ കൊലചെയ്യപ്പെടുന്നു," എന്ന് അംബാസഡർ ജോഷ്വ സർക്ക പറഞ്ഞു.
ഫ്രാൻസിന്റെ പുണ്യ പുരുഷൻ- തീവ്രവാദികളാൽ വധിക്കപ്പെട്ട ഫാദർ ജാക്വസ് ഹാമൽ
2016-ൽ, ഫ്രാൻസിലെ റൂവന് സമീപമുള്ള ഒരു ദേവാലയത്തിൽ അൾജീരിയൻ വംശജരായ ഐസിസ് ഭീകരർ അതിക്രമിച്ചുകയറി. അൾത്താരയിൽ വിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ടിരുന്ന ഫാദർ ജാക്വസ് ഹാമലിന്റെ കഴുത്തറുത്ത് അവർ കൊലപ്പെടുത്തി. അതിനുശേഷം ക്രൈസ്തവർക്ക് നേരെ ആയിരക്കണക്കിന് ആക്രമണങ്ങളാണ് നടന്നത്.
യഥാർത്ഥത്തിൽ, ഫ്രാൻസിൽ ഇപ്പോൾ വർഷത്തിൽ ആയിരത്തോളം ഇത്തരം ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിനേക്കാൾ വലിയ പ്രശ്നം ഓൺലൈൻ വഴിയുള്ള തീവ്രവാദവൽക്കരണമാണ്. ഇന്ന് ഫ്രാൻസിൽ കാണുന്ന അശാന്തിയുടെ പ്രധാന കാരണം ഇതുതന്നെയാണ്. ഫ്രാൻസിലെ പള്ളികൾ അതിമനോഹരമായ അലങ്കാരപ്പണികളാൽ സമ്പന്നമാണ്. അവ പണിതീർക്കാൻ വർഷങ്ങളോളം, ഒരുപക്ഷേ ചിലരുടെ ജീവിതകാലം മുഴുവൻ തന്നെ വേണ്ടിവന്നിട്ടുണ്ടാകാം. അവയാണ് തീവ്ര ഇസ്ലാമിസ്റ്റുകൾ കത്തിച്ചു നശിപ്പിക്കുന്നത്.