അഞ്ജലി എസ്. ജോയ്, നോവ സാബു
ബെർലിൻ: ജർമനിയിലെ ഫ്ലാറ്റിൽ തീപിടിത്തമുണ്ടായതിനെത്തുടർന്ന് 3 മലയാളികൾ അടക്കമുള്ളവർക്ക് ജീവൻ നഷ്ടമായി. ഇടുക്കി സ്വദേശിനി നോവ സാബു (25), കൊല്ലം സ്വദേശിനി അഞ്ജലി എസ്. ജോയ് (27), കാലടി സ്വദേശിനി സ്വിൻ ജോണി (26) എന്നീ മലയാളി യുവതികൾക്കാണ് ജീവൻ നഷ്ടമായത്. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് ബോഹുമിലെ ഹോഫ്സ്റ്റെഡെ ഏരിയയിലുള്ള ബഹുനില കെട്ടിടത്തിൽ അപകടമുണ്ടായത്.
പുക ശ്വസിച്ചതിനെത്തുടർന്ന് പരുക്കേറ്റ 5 പേർ ആശുപത്രിയിലാണെന്നാണ് റിപ്പോർട്ടുകൾ. ഇവരുടെ പൗരത്വം സ്ഥിരീകരിച്ചിട്ടില്ല. സാങ്കേതികത്തകരാറല്ല തീപിടിത്തത്തിന് കാരണമെന്നും ഇത് കൊലപാതകമാണെന്ന് സംശയിക്കുന്നതായുമാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 41 കാരനായ റൊമാനിയൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.