ഖത്തര്‍ സമ്മാനിച്ച എയര്‍ഫോഴ്‌സ് വണ്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉദ്ഘാടനം ചെയ്യുന്നു

 
World

ഇനി യുഎസ് പ്രസിഡന്‍റിന് ചുവന്ന എയര്‍ഫോഴ്‌സ് വണ്‍; ഖത്തര്‍ സമ്മാനിച്ച വിമാനം രാജ്യത്തിനു സമര്‍പ്പിച്ച് ട്രംപ്

മേരിലാന്‍ഡിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസ് വിമാനത്താവളത്തില്‍ നടന്ന ചടങ്ങിലാണ് പുതിയ വിമാനം ട്രംപ് ഉദ്ഘാടനം ചെയ്തത്

Sarath Nath MS

അമെരിക്കന്‍ പ്രസിഡന്റുമാരുടെ ആകാശയാത്രയ്ക്ക് ഉപയോഗിക്കുന്നതിലൂടെ ലോകപ്രസിദ്ധമാണ് എയര്‍ഫോഴ്‌സ് വണ്‍ എന്നറിയപ്പെടുന്ന വിമാനം. പതിറ്റാണ്ടുകളായി സര്‍വീസ് നടത്തിയിരുന്ന നീല നിറമുള്ള എയര്‍ഫോഴ്‌സ് വണ്‍ വിരമിച്ചതോടെ ഖത്തര്‍ സമ്മാനിച്ച ചുവപ്പ് നിറമുള്ള എയര്‍ഫോഴ്‌സ് വണ്‍ വിമാനം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച രാജ്യത്തിനു സമര്‍പ്പിച്ചു. മേരിലാന്‍ഡിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസ് വിമാനത്താവളത്തില്‍ നടന്ന ചടങ്ങിലാണ് പുതിയ വിമാനം ട്രംപ് ഉദ്ഘാടനം ചെയ്തത്.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലധികമായി യുഎസ് പ്രസിഡന്റുമാരുടെ ഔദ്യോഗിക യാത്രാവിമാനമായിരുന്ന എയര്‍ഫോഴ്‌സ് വണ്‍ ബോയിങ് 747-200 ട്രംപിന്റെ ഫ്രാന്‍സ് സന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തിയതോടെ സര്‍വീസ് അവസാനിപ്പിച്ചിരുന്നു. ഇതോടെയാണ് പുതിയ എയര്‍ഫോഴ്‌സ് വണ്‍ സര്‍വീസിന് ഇറക്കിയത്.

ഖത്തര്‍ ട്രംപിനു സമ്മാനമായി നല്‍കിയ ബോയിങ് 747 വിമാനമാണ് പരിഷ്‌കരിച്ച് എയര്‍ഫോഴ്‌സ് വണ്‍ ആക്കി മാറ്റിയത്. ജൂലൈയില്‍ മൗണ്ട് റഷ്‌മോറില്‍ നടക്കുന്ന അമെരിക്കയുടെ 250ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ട്രംപ് പുതിയ എയര്‍ഫോഴ്‌സ് വണ്ണില്‍ യാത്ര ചെയ്യുമെന്നാണ് വിവരം. ബോയിങ്ങില്‍നിന്ന് ഓര്‍ഡര്‍ ചെയ്ത പുതിയ എയര്‍ഫോഴ്‌സ് വണ്‍ വിമാനങ്ങള്‍ ലഭിക്കുന്നതു വരെ ഖത്തര്‍ സമ്മാനിച്ച വിമാനം ഉപയോഗിക്കും.

നീലയും വെള്ളയും കലര്‍ന്ന നിറമായിരുന്നു പഴയ എയര്‍ഫോഴ്‌സ് വണ്ണിനു ഉണ്ടായിരുന്നത്. എന്നാല്‍ അതില്‍നിന്ന് വ്യത്യസ്തമായി ചുവപ്പ്, വെള്ള, നീല എന്നിങ്ങനെ മൂന്നു നിറങ്ങളാണ് ഖത്തര്‍ സമ്മാനിച്ച വിമാനത്തിനു നല്‍കിയിരിക്കുന്നത്.

ഇരട്ട ചക്രവാതച്ചുഴി; കേരളത്തിൽ മഴ കനക്കും, 4 ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തിൽ 11 വർഷത്തിനിടെ മരിച്ചത് 469 മത്സ്യത്തൊഴിലാളികൾ; 160 പേരെ കാണാതായി

ബെവ്കോ പ്ലാസ്റ്റിക് കുപ്പി ശേഖരണ പദ്ധതി നിർത്തലാക്കിയത് അറിഞ്ഞില്ല; എക്സൈസ് മന്ത്രിക്ക് കടുത്ത അതൃപ്തി

രേണുകസ്വാമി കൊലക്കേസ്; മാപ്പുസാക്ഷിയാക്കണമെന്ന് ആവശ‍്യപ്പെട്ട് കോടതിയെ സമീപിച്ച് പ്രതികൾ

തായ്‌ലാൻഡ് സ്കൂൾ വെടിവയ്പ്പ്: ആക്രമണത്തിന് മുൻപ് പ്രതി മുത്തശ്ശനെയും മുത്തശ്ശിയെയും വെടിവച്ച് കൊന്നു