ട്രക്ക് ഡ്രൈവർമാർ ഇംഗ്ലീഷ് അറിഞ്ഞിരിക്കണം; പുതിയ ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്
അമെരിക്കയിലെ ട്രക്ക് ഡ്രൈവർമാർ നിർബന്ധമായും ഇംഗ്ലിഷ് അറിഞ്ഞിരിക്കണമെന്ന ഉത്തരവിൽ ഒപ്പ് വെച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വാണിജ്യമേഖലയിലെ സുരക്ഷയെ കരുതിയാണ് പ്രഫഷണൽ ഡ്രൈവർമാർ ഇംഗ്ലിഷ് അറിഞ്ഞിരിക്കണമെന്ന ഉത്തരവ് ഇറക്കിയതെന്ന് ട്രംപ് പറഞ്ഞു. രാജ്യത്തെ ട്രാഫിക് നിയമങ്ങളും സുരക്ഷാമാനദണ്ഡങ്ങളും പാലിക്കണമെങ്കിൽ ഇംഗ്ലിഷ് വായിക്കാനും മനസിലാക്കാനും കഴിഞ്ഞാൽ മാത്രമേ സാധിക്കുകയുള്ളു ട്രംപ് പറയുന്നു.
ഫെഡറൽ നിയമങ്ങൾ ഇത് നേരത്തേതന്നെ നിഷ്കർഷിക്കുന്നുണ്ടെങ്കിലും പാലിക്കപ്പെട്ടിരുന്നില്ല. എന്നാൽ, ഇതിനെതിരേ സിഖ് സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്. ഈ ഉത്തരവ് വിവേചനപരമാണ് എന്നാണ് സംഘടന വാദിക്കുന്നത്. യുഎസിലെ ചരക്കുനീക്ക മേഖലയിൽ 90 ശതമാനവും സിഖ് വംശജരായ ഡ്രൈവർമാരാണ്. അതുകൊണ്ട് തന്നനെ ഈ ഉത്തരവിലൂടെ ജോലി നഷ്ടമാകാൻ സാധ്യത കൂടുതലാകുമെന്ന ആശങ്കയാണ് ഇവർക്കിടയിൽ.