ഡോണൾഡ് ട്രംപ്

 
World

ഐഎസ് ഭീകരൻ അബു ബിലാൽ മിനൂക്കിയെ വധിച്ചുവെന്ന് ട്രംപ്

ആഗോള തലത്തിൽ ഐഎസിന്‍റെ രണ്ടാമത്തെ നേതാവാണ് അബു ബിലാൽ മിനൂക്കി

നീതു ചന്ദ്രൻ

വാഷിങ്ടൺ: ഐഎസ് ഭീകരൻ അബു ബിലാൽ മിനൂക്കിയെ വധിച്ചുവെന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. നൈജീരിയൻ സേനകളുമായുള്ള സംയുക്ത ഓപ്പറേഷനിലാണ് മിനൂക്കി കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. എന്‍റെ നിർദേശപ്രകാരം യുഎസ്-നൈജീരിയൻ സൈന്യങ്ങൾ ഒരുമിച്ച് ആസൂത്രണം ചെയ്ത സങ്കീർണമായ ദൗത്യത്തിലൂടെ സജീവമായിരുന്ന ഭീകരനെ ലോകത്തു നിന്ന് ഒഴിവാക്കി. എല്ലാ കാലത്തും ആഫ്രിക്കയിൽ ഒളിച്ചിരിക്കാമെന്നാണ് അയാൾ കരുതിയിരുന്നത്.

ആഗോള തലത്തിൽ ഐഎസിന്‍റെ രണ്ടാമത്തെ നേതാവാണ് അബു ബിലാൽ മിനൂക്കി. ഇനി അയാൾക്ക് ആഫ്രിക്കയെ ഭീകരവത്കരിക്കാനോ ഭീകരപ്രവർത്തനം നടത്താനോ സാഘിക്കില്ല എന്നാണ് ട്രംപ് ട്രൂത്ത് പ്ലാറ്റ് ഫോമിൽ കുറിച്ചിരിക്കുന്നത്.

ദൗത്യത്തിൽ പങ്കാളികളായ നൈജീരിയൻ സർക്കാരിന് ട്രംപ് നന്ദി അറിയിച്ചിട്ടുണ്ട്. ഇസ്ലാമിസ്റ്റ് ഭീകരരായ ബോകോ ഹറാം, ഐഎസ് ഭീകരർ എന്നിവരുമായുള്ള പോരാട്ടത്തിനാണ് നൈജീരിയൻ സൈന്യം. ഭീകരരെ ഇല്ലാതാക്കാനായി നൂറു കണക്കിന് ട്രൂപ്പുകളെയാണ് യുഎസ് നൈജീരിയയിലേക്ക് അയച്ചിരിക്കുന്നത്.

സി-ഡിറ്റ് ക്രമക്കേട്; വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ടൂറിസം ഡിവിഷൻ തുടങ്ങാൻ കെഎസ്ആർടിസി; ഭാരത് ദർശൻ യാത്രകൾ ആരംഭിക്കും

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ: നിഷ്പക്ഷ അന്വേഷണം വേണമെന്ന് അലുമ്നി അസോസിയേഷൻ; ‘മാധ്യമ വിചാരണ’ ഒഴിവാക്കണം

ഒഡിശ തീരത്ത് പ്രകൃതിവാതക സാന്നിധ്യം; കണ്ടെത്തിയത് ഒഎന്‍ജിസി

തച്ചങ്കരി ജയിലിൽ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍