അമെരിക്കൻ‌ കറൻസി നോട്ടുകളിൽ ഇനി ട്രംപിന്‍റെ ഒപ്പ്

 
World

അമെരിക്കൻ‌ കറൻസി നോട്ടുകളിൽ ഇനി ട്രംപിന്‍റെ ഒപ്പ്

അമെരിക്കൻ സ്വാതന്ത്യത്തിന്‍റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് നോട്ടുകളുടെ പുനർ രൂപകൽപ്പന

Jisha P.O.

വാഷിങ്ടൺ: അമെരിക്കൻ കറൻസി നോട്ടുകളിൽ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഒപ്പ് പതിപ്പിക്കാൻ യുഎസ് ട്രഷറി. ഒരു സിറ്റിങ് പ്രസിഡന്‍റ് യുഎസ് പണത്തിൽ ഒപ്പിടുന്നത് ചരിത്രത്തിൽ‌ ആദ്യമാണ്. അമെരിക്കൻ സ്വാതന്ത്യത്തിന്‍റെ 250-ാംവാർഷികാഘോഷങ്ങളുടെ ഭാഗമായാണ് നോട്ടുകളുടെ പുനർ രൂപകൽപ്പന.

കഴിഞ്ഞ 165 വർഷമായി യുഎസ് ട്രഷററുടെ ഒപ്പായിരുന്നു നോട്ടുകളിൽ ഉണ്ടായിരുന്നത്. ഇനിമുതൽ ട്രഷററുടെ ഒപ്പിന് പകരം ട്രംപിന്‍റെ ഒപ്പും, ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റിന്‍റെ ഒപ്പും നോട്ടുകളിൽ ഉണ്ടാകും. .

ട്രംപിന്‍റെ ഒപ്പുള്ള ആദ്യത്തെ 100ഡോളർ ബില്ലുകൾ ഈ ജൂണിൽ അച്ചടിക്കും. വരും മാസങ്ങളിൽ മറ്റ് തുകകളുടെ നോട്ടുകളും പ്രചാരത്തിൽ വരും. നോട്ടുകളുടെ ഡിസൈനുകളിൽ മാറ്റം ഉണ്ടാകില്ല. ട്രംപിന്‍റെ ചിത്രം പതിപ്പിച്ച സ്മാരക സ്വർണനാണയത്തിന് ഫെഡൽ ആർട്സ് പാനൽ അംഗീകാരം നൽകിയിട്ടുണ്ട്

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയുടെ ശിക്ഷ റദ്ദാക്കി

നിശബ്ദരാക്കപ്പെട്ട സ്ത്രീകളുടെ ശബ്ദമായി എന്നുള്ളതാണോ ഞാൻ ചെയ്ത തെറ്റ്‍? സൈബർ ആക്രമണങ്ങൾക്കെതിരേ റിനി ആൻ ജോർജ്

ഇടുത്തീയായി ഇന്ധന വില വർധന: പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും കൂട്ടി, രണ്ടാഴ്ചയ്ക്കിടെ കൂടിയത് എട്ടാം തവണ

ക്യാമ്പസിൽ മുദ്രാവാക്യം വിളി വേണ്ട, മലയാള സര്‍വകലാശാലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിലക്ക്

സംസ്ഥാനത്ത് മഴ തുടരും, ഒൻപത് ജില്ലകളിൽ യെലോ അലർട്ട്