ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി

 
World

രാജ്യം ഏതു സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് ഇറാൻ

രണ്ടു വർഷത്തിനുള്ളിൽ വിജയകരമായി പരീക്ഷിച്ച ആയുധങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി

Reena Varghese

ടെഹ്റാൻ: അമെരിക്ക-ഇറാൻ സംഘർഷം തുടരുന്നതിനിടെ നിർണായക വെളിപ്പെടുത്തലുമായി ഇറാൻ. രാജ്യം ഏതു സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. രണ്ടു വർഷത്തിനുള്ളിൽ രാജ്യം നിർമിച്ച് വിജയകരമായി പരീക്ഷിച്ച പുതിയ ആയുധങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇറാനു മേൽ ആണവായുധം പ്രയോഗിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമെരിക്കയ്ക്കു മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് പ്രമുഖ യുഎസ് മാധ്യമ പ്രവർത്തകൻ ടക്കർ കാൾസൺ ആരോപിച്ചതിനു പുറകേയാണ് ഈ വെളിപ്പെടുത്തൽ.

ഇനിയൊരു ആണവാക്രമണം ഉണ്ടായാൽ അത് ഒരു ആഗോള ആണവ യുദ്ധത്തിലേയ്ക്കു വഴി മാറുമെന്ന് കാൾസൺ മുന്നറിയിപ്പു നൽകി. അങ്ങനെയൊന്നു സംഭവിച്ചാൽ അത് മുഴുവൻ പേർഷ്യൻ ഗൾഫ് മേഖലയിലെയും കുടിവെള്ള സ്രോതസുകളിൽ വിഷാംശം കലരാൻ കാരണമാകുമെന്നും ഈ മേഖലയിലെ പത്തു കോടിയോളം ജനങ്ങളെ ഗുരുതരമായി ബാധിക്കുമെന്നും കാൾസൺ മുന്നറിയിപ്പു നൽകി.