ചാൾസ് രാജാവ്

 
World

ട്രംപിനെതിരായ വധശ്രമത്തെ അപലപിച്ച് ചാൾസ് രാജാവ്

യുഎസ് സന്ദർശനത്തിനിടെ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ചാൾസിന്‍റെ ഈ പരാമർശം

Reena Varghese

വാഷിങ്ടൺ: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരേയുള്ള വധശ്രമത്തെ അപലപിച്ച് ചാൾസ് മൂന്നാമൻ. യുഎസ് സന്ദർശനത്തിനിടെ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ചാൾസിന്‍റെ ഈ പരാമർശം. അത്തരം അക്രമങ്ങൾ ഒരിക്കലും വിജയിക്കില്ലെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. ഓവൽ ഓഫീസിൽ വച്ചാണ് ട്രംപും ചാൾസും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. തുടർന്ന് ചാൾസ് രാജാവ് അമെരിക്കൻ കോൺഗ്രസിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു. യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്ന രണ്ടാമത്തെ ബ്രിട്ടീഷ് രാജാവാണ് ചാൾസ് മൂന്നാമൻ.

1991ലാണ് ബ്രിട്ടന്‍റെ എലിസബത്ത് രാജ്ഞി സമാനമായ ഒരു പ്രസംഗം നടത്തിയത്. അതും ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെയും അവരുടെ ജനാധിപത്യ മൂല്യങ്ങളുടെ പ്രാധാന്യത്തെയും എടുത്തു കാണിച്ചു കൊണ്ടായിരുന്നു.ചാൾസ് തന്‍റെ പ്രസംഗത്തിൽ അമെരിക്കൻ ജനതയോട് പ്രത്യേകം നന്ദി പറ‍യുകയും നാറ്റോയെ പ്രശംസിക്കുകയും ചെയ്തു.

മണിപ്പൂരിൽ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരുക്ക്

ഝാർഖണ്ഡ് പരീക്ഷ ക്രമക്കേട്: സ്വാതന്ത്ര‍്യ ദിനത്തിൽ ദേശീയ പതാക കൈയിലേന്തി പ്രതിഷേധം നടത്താൻ വിദ‍്യാർഥികൾ

അവിവാഹിതയായ മകൾ ഗർഭിണിയായി; അച്ഛൻ പുഴയിൽ മുക്കിക്കൊന്നു

കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ആശുപത്രിയിൽ; ആൻജിയോഗ്രാഫിക്ക് വിധേയനായി

തൃശൂരിൽ തെരുവുനായയെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി