നേപ്പാളിന് അടിയന്തര സഹായമായി ഒരു കോടി ഡോളർ പ്രഖ്യാപിച്ച് യുഎഇ

 
World

നേപ്പാളിന് അടിയന്തര സഹായമായി ഒരു കോടി ഡോളർ പ്രഖ്യാപിച്ച് യുഎഇ

പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ നിർദേശപ്രകാരമാണ് യുഎഇ എയ്ഡ് ഏജൻസി വഴി ഈ തുക അനുവദിച്ചത്.

UAE Correspondent

ദുബായ്: നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായമായി യുഎഇ ഒരു കോടി ഡോളർ (10 ദശലക്ഷം യുഎസ് ഡോളർ) അനുവദിച്ചു. പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ നിർദേശപ്രകാരമാണ് യുഎഇ എയ്ഡ് ഏജൻസി വഴി ഈ തുക അനുവദിച്ചത്.

ദുരന്തബാധിതരായ സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുന്നതിനായി യു.എ.ഇ എയ്ഡ് ഏജൻസിയുടെ സംഘങ്ങൾ അവിടത്തെ പ്രാദേശിക ഭരണകൂടങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ചേർന്ന് പ്രവർത്തിച്ചുവരികയാണെന്ന് ഏജൻസി ചെയർമാൻ ഡോ. താരിഖ് അഹമ്മദ് അൽ അമീരി വ്യക്തമാക്കി.

ദുരന്തമുഖത്ത് അന്താരാഷ്ട്ര സമൂഹത്തോടൊപ്പം ചേർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ യുഎഇ എപ്പോഴും മുന്നിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേപ്പാളിലെ മിന്നൽ പ്രളയം; മരണസംഖ്യ കുതിച്ചുയരുന്നു, ഇതുവരെ കണ്ടെടുത്തത് 538 മൃതദേഹങ്ങൾ

പ്രളയം; ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ ചരക്കുനീക്കം താറുമാറായി, സോണൗലി അതിർത്തിയിൽ 16 കിലോമീറ്റർ നീളത്തിൽ ട്രക്കുകളുടെ നിര

ഓസീസിനെതിരായ അണ്ടർ 19 പരമ്പര: വൈഭവ് സൂര‍്യവംശിയെ ഇന്ത‍്യൻ ടീമിലെടുക്കാത്തത് എന്തുകൊണ്ട്?

ഡ്രസിങ് റൂമും ഹോട്ടലുകളും പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ല; ഏഷ‍്യൻ ഗെയിംസിന് ബി ടീമിനെ അയക്കാൻ ബിസിസിഐ

മുംബൈയിൽ ക്യാമ്പസ് തുറക്കാൻ ഓസ്ട്രേലിയൻ സർവകലാശാല