ബ്ലൂ ആൻഡ് ഗ്രീൻ സ്പേസസ് റോഡ് മാപ്പ് 2030

 
World

നഗരത്തിൽ പച്ചപ്പ് നിറയ്ക്കാൻ പുതു പദ്ധതിയുമായി ദുബായ്

15 ലക്ഷം മരങ്ങൾ വച്ചുപിടിപ്പിക്കുന്ന പദ്ധതിയിലൂടെ നഗരത്തിലെ താപനില കുറയ്ക്കാനും ശുദ്ധവായു ഉറപ്പാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ

UAE Correspondent

ദുബായ്: ദുബായ് നഗരത്തെ ഹരിതാഭമാക്കാൻ ബ്ലൂ ആൻഡ് ഗ്രീൻ സ്പേസസ് റോഡ് മാപ്പ് 2030 പദ്ധതി നടപ്പാക്കുന്നു. 15 ലക്ഷം മരങ്ങൾ വച്ചുപിടിപ്പിക്കുന്ന പദ്ധതിയിലൂടെ നഗരത്തിലെ താപനില കുറയ്ക്കാനും ശുദ്ധവായു ഉറപ്പാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.

പുതിയ ഹരിത മേഖലകളുടെ ജലസേചനത്തിന്, ആധുനിക രീതിയിൽ പുനരുപയോഗിച്ച വെള്ളം ഉപയോഗിക്കും. ദുബായിയെ കൂടുതൽ ഹരിതാഭമാക്കാനുള്ള 400 കോടി ദിർഹത്തിന്‍റെ വമ്പൻ പദ്ധതി യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പ്രഖ്യാപിച്ചത്.

പദ്ധതിയുടെ ഭാഗമായി അഞ്ചു വർഷത്തിനകം നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 120 പുതിയ പാർക്കുകൾ നിർമിക്കും. താമസ മേഖലകളിൽ 200 കായിക-വിനോദ കേന്ദ്രങ്ങൾ ഒരുക്കും.

പൊതു ബീച്ചുകളുടെ ശേഷി 150% വർധിപ്പിക്കും. ഉംസുഖീം ബീച്ച് വികസനത്തിനായി മാത്രമായി 50 കോടി ദിർഹം മാറ്റിവെച്ചിട്ടുണ്ട്.

മഴവെള്ളം സംഭരിക്കാനും വെള്ളപ്പൊക്കം തടയാനും സഹായിക്കുന്ന ‘സ്പോഞ്ച് സിറ്റി’ സാങ്കേതികവിദ്യയും ഈ പദ്ധതിയുടെ ഭാഗമാണ്. ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്‍റെ ഭാഗമായി, ലോകത്തിലെ ഏറ്റവും മികച്ച ജീവിത സാഹചര്യമുള്ള നഗരമായി ദുബായിയെ മാറ്റുകയാണു ലക്ഷ്യം.

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"