ഇലോൺ മസ്ക്

 

File photo

World

മസ്കിന്‍റെ 'സ്റ്റാർലിങ്കിന്' പത്ത് വർഷത്തെ ലൈസൻസ് അനുവദിച്ച് യുഎഇ

ഈ അനുമതിയിലൂടെ രാജ്യത്ത് പബ്ലിക് സാറ്റലൈറ്റ് ടെലികമ്മ്യൂണിക്കേഷൻസ് നെറ്റ്‌വർക്ക് സ്ഥാപിക്കാനും, പ്രവർത്തിപ്പിക്കാനും, നിയന്ത്രിക്കാനും കമ്പനിക്ക് സാധിക്കും.

UAE Correspondent

അബുദാബി: ഇലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് ഇന്‍റർനെറ്റ് ദാതാക്കളായ 'സ്റ്റാർലിങ്കിന്' യുഎഇയിൽ ഔദ്യോഗികമായി പത്ത് വർഷത്തെ ലൈസൻസ് അനുവദിച്ചു. യുഎഇയുടെ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്‍റ് റെഗുലേറ്ററി അതോറിറ്റിയാണ് (ടിഡിആർഎ) രാജ്യത്ത് ഉപഗ്രഹ ഇന്‍റർനെറ്റ് സേവനങ്ങൾ നൽകുന്നതിനായി സ്പേസ് എക്സിന്‍റെ ഉപകമ്പനിയായ സ്റ്റാർലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് സർവീസസിന് ലൈസൻസ് നൽകിയത്.

ഈ അനുമതിയിലൂടെ രാജ്യത്ത് പബ്ലിക് സാറ്റലൈറ്റ് ടെലികമ്മ്യൂണിക്കേഷൻസ് നെറ്റ്‌വർക്ക് സ്ഥാപിക്കാനും, പ്രവർത്തിപ്പിക്കാനും, നിയന്ത്രിക്കാനും കമ്പനിക്ക് സാധിക്കും.

നിലവിലുള്ള ദേശീയ ടെലികോം ചട്ടക്കൂടുകൾക്ക് വിധേയമായിട്ടായിരിക്കും സ്റ്റാർലിങ്ക് രാജ്യത്ത് പ്രവർത്തിക്കുക. വിദൂര പ്രദേശങ്ങളിലും ഇന്‍റർനെറ്റ് ലഭ്യത കുറഞ്ഞ മേഖലകളിലും അതിവേഗ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനങ്ങൾ വ്യാപിപ്പിക്കാൻ ഈ പുതിയ തീരുമാനം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നേപ്പാളിലെ മിന്നൽ പ്രളയം; മരണസംഖ്യ കുതിച്ചുയരുന്നു, ഇതുവരെ കണ്ടെടുത്തത് 538 മൃതദേഹങ്ങൾ

പ്രളയം; ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ ചരക്കുനീക്കം താറുമാറായി, സോണൗലി അതിർത്തിയിൽ 16 കിലോമീറ്റർ നീളത്തിൽ ട്രക്കുകളുടെ നിര

ഓസീസിനെതിരായ അണ്ടർ 19 പരമ്പര: വൈഭവ് സൂര‍്യവംശിയെ ഇന്ത‍്യൻ ടീമിലെടുക്കാത്തത് എന്തുകൊണ്ട്?

ഡ്രസിങ് റൂമും ഹോട്ടലുകളും പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ല; ഏഷ‍്യൻ ഗെയിംസിന് ബി ടീമിനെ അയക്കാൻ ബിസിസിഐ

മുംബൈയിൽ ക്യാമ്പസ് തുറക്കാൻ ഓസ്ട്രേലിയൻ സർവകലാശാല