ഇന്ത്യ- ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാറിന് അന്തിമ രൂപം

 
World

ഇന്ത്യ- ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാറിന് അന്തിമ രൂപമായി

ഒക്റ്റോബർ 20 മുതൽ കരാർ പ്രാബല്യത്തിൽ , 5000 തൊഴിൽ വിസയും നികുതിയിളവും പ്രഖ്യാപിച്ചു

Reena Varghese

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിന് (എഫ്.ടി.എ.) അന്തിമരൂപമായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 500 കോടി (5 ബില്യൺ) യു.എസ്. ഡോളറിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സമഗ്ര സാമ്പത്തിക ചട്ടക്കൂടാണ് ഈ കരാർ മുന്നോട്ടുവെക്കുന്നത്.

വിജയദശമി ദിനമായ 2026 ഒക്റ്റോബർ 20 മുതൽ കരാർ ഔദ്യോഗികമായി നിലവിൽ വരുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പു മന്ത്രി പീയുഷ് ഗോയൽ എക്സിൽ പങ്കു വച്ച കുറിപ്പിൽ അറിയിച്ചു. ഇരു രാജ്യങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ ചരിത്ര കരാർ ഔദ്യോഗികമായി ഒപ്പുവെച്ചത് ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലായിരുന്നു .

എഫ്ടിഎ കരാർ പ്രാബല്യത്തിലാകുന്നതോടെ ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങളുടെ കയറ്റുമതിക്ക് ന്യൂസിലൻഡ് നൂറു ശതമാനം നികുതിയിളവ് അനുവദിക്കും. എന്നാൽ ഇന്ത്യൻ കർഷകരുടെയും തദ്ദേശീയ വ്യവസായങ്ങളുടെയും താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി വെണ്ണ, പാൽക്കട്ടി, ഉള്ളി, ചില പ്രത്യേക ലോഹങ്ങൾ എന്നിവയെ നികുതിയിളവിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കി. നിലവിലെ 240 കോടി ഡോളറിന്‍റെ വ്യാപാര ബന്ധം ഇതോടെ ഇരട്ടിയാകും. കൂടാതെ വരുന്ന ഒന്നര ദശാബ്ദത്തിനുള്ളിൽ ഇന്ത്യയിലേയ്ക്ക് 2000 കോടി ഡോളറിന്‍റെ വൻകിട നിക്ഷേപം കൊണ്ടു വരാനും ന്യൂസിലൻഡ് പ്രതിജ്ഞാബദ്ധമാണ്.

വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലും ഇന്ത്യക്ക് വൻ നേട്ടമാണ് ഈ കരാർ വാഗ്ദാനം ചെയ്യുന്നത്. വൈദഗ്ധ്യമുള്ള ഇന്ത്യൻ പ്രൊഫഷണലുകൾക്കായി പ്രതിവർഷം 5,000 താത്കാലിക തൊഴിൽ വിസകൾ ന്യൂസിലൻഡ് അനുവദിക്കും. കൂടാതെ, ന്യൂസിലൻഡിൽ ഉപരിപഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക്, പ്രത്യേകിച്ച് എസ്.ടി.ഇ.എം. (STEM) മേഖലകളിൽ പഠിക്കുന്നവർക്ക്, പഠനശേഷമുള്ള വർക്ക് വിസ കാലാവധി മൂന്ന് മുതൽ നാല് വർഷം വരെയായി നീട്ടി നൽകാനും കരാറിൽ ധാരണയായിട്ടുണ്ട്.

ഒഡീശ തീരത്ത് പ്രകൃതിവാതക സാന്നിധ്യം; കണ്ടെത്തിയത് ഒഎന്‍ജിസി

തച്ചങ്കരി ജയിലിൽ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍

ജെഎൻയു ക്യാംപസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 31 വർഷം കഠിനതടവും 82,000 രൂപ പിഴയും

മൂന്ന് സംസ്ഥാനങ്ങളിലായി 12 രാജ്യസഭാ സീറ്റുകളിലേക്ക് ഒക്റ്റോബറിൽ തെരഞ്ഞെടുപ്പ്