ഫെന്‍റനൈൽ അമിത അളവിൽ നൽകി നാലു പുരുഷന്മാരെ കൊലപ്പെടുത്തിയ റബേക്ക ഒബോണ

 

file photo

World

വേദന സംഹാരി നൽകി നാലു പേരെ കൊലപ്പെടുത്തിയ ലൈംഗികത്തൊഴിലാളിക്ക് 60 വർഷം തടവ്

ഫ്രാങ്ക്ലിൻ കൗണ്ടി ജഡ്ജിയാണ് തുടർച്ചയായി നാലു ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.

Reena Varghese

കൊളംബസ്(ഒഹായോ): വേദന സംഹാരിയായ ഫെന്‍റനൈൽ അമിത അളവിൽ നൽകി നാലു പുരുഷന്മാരെ കൊലപ്പെടുത്തിയ കേസിൽ കൊളംബസിൽ നിന്നുള്ള റബേക്ക ഒബോണ എന്ന ലൈംഗികത്തൊഴിലാളിയായ 36കാരിക്ക് 60 വർഷം തടവ്. ഫ്രാങ്ക്ലിൻ കൗണ്ടി ജഡ്ജിയാണ് തുടർച്ചയായി നാലു ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.

പുരുഷന്മാരെ ലൈംഗിക ബന്ധത്തിനായി കൂട്ടിക്കൊണ്ടു പോകുകയും തുടർന്ന് അമിത അളവിൽ ഫെന്‍റനൈൽ നൽകുകയും ചെയ്ത ശേഷം അവരിൽ നിന്നുള്ള പണവും മറ്റു വസ്തുക്കളും അപഹരിക്കുകയായിരുന്നു ഇവരുടെ കൊലപാതക ശൈലി. 2022-23ലാണ് ഈ കുറ്റകൃത്യങ്ങളെല്ലാം നടന്നത്.

മാരകമായി മയക്കുമരുന്നു നൽകുകയും ചെയ്തു എന്ന ആരോപണത്തെ തുടർന്ന് 2023ൽ കുറ്റക്കാരിയാണെന്നു കണ്ടെത്തി. ഓബോൺ ആദ്യം കുറ്റം സമ്മതിച്ചിരുന്നില്ല. തുടർന്ന് തുടർച്ചയായുള്ള ചോദ്യം ചെയ്യലിനൊടുവിൽ ആണ് കുറ്റം സമ്മതിച്ചത്.

ഓരോ കൊലപാതകത്തിനും 15 വർഷം വീതം ജീവപര്യന്തം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. മറ്റൊരു പുരുഷനെ കൊലപ്പെടുത്താൻ ശ്രമിച്ചതായും ഓബോൺ സമ്മതിച്ചതായി ഒഹായോ അറ്റോർണി ജനറൽ ഡേവിഡ് യോസ്റ്റ് പ്രസ്താവനയിൽ പറഞ്ഞു.

പുലർച്ചെ രഹസ്യ ഡിസിചാർജ്; മെഡിക്കൽ കോളെജിലേക്ക് റഫർ ചെയ്ത മന്ത്രി വീട്ടിൽ!

ബ്രഹ്മപുരത്ത് മന്ത്രിമാർ തമ്മിൽ മാലിന്യത്തർക്കം

നിയമസഭാ തെരഞ്ഞെടുപ്പ്: ഐപിഎൽ മത്സരക്രമത്തിൽ അനിശ്ചിതത്വം

ഗോവൻ മാതൃകയിൽ ഇനി കേരളത്തിന്‍റെ സ്വന്തം കെ-ഫെനി | Video

ഇന്ത്യ സുസജ്ജം: പാക് ആണവ ഭീഷണിയെ ഭയക്കുന്നില്ലെന്ന് വെസ്റ്റേൺ ആർമി കമാന്‍ഡർ