യുഎസ്എസ് അബ്രഹാം ലിങ്കൺ

 
World

ദീർഘകാല കടൽദൗത്യത്തിന് ശേഷം യുഎസ് വിമാനവാഹിനിക്കപ്പൽ അബ്രഹാം ലിങ്കൺ തായ്‌ലാൻഡിലേക്ക്

യുഎസ് വിമാനവാഹിനി ലിങ്കൺ തായ്‌ലൻഡിൽ വിശ്രമത്തിനായി ഹ്രസ്വ സന്ദർശനം നടത്തുമെന്ന് പേരുവെളിപ്പെടുത്താത്ത ഒരു തായ് സർക്കാർ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു

Sarath Nath MS

ബാങ്കോക്ക്: പശ്ചിമേഷ്യയിലെ ദീർഘവും കഠിനവുമായ ദൗത്യത്തിന് ശേഷം യുഎസ് നാവികസേനയുടെ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് അബ്രഹാം ലിങ്കൺ തായ്‌ലൻഡിൽ ഹ്രസ്വ സന്ദർശനം നടത്തുമെന്ന് തായ് അധികൃതർ അറിയിച്ചു. ഇറാനെതിരായ യുഎസ് യുദ്ധത്തിന് പിന്തുണ നൽകുകയായിരുന്നു ലിങ്കന്‍റെ ദൗത്യം. തുടർച്ചയായി 250 ദിവസത്തിലേറെ കടലിൽ കഴിഞ്ഞ റെക്കോർഡ് ദൗത്യവും ഇതിന്‍റെ ഭാഗമായിരുന്നു.

ദീർഘകാല വിന്യാസത്തെ തുടർന്ന് കപ്പലിലെ സൈനികരുടെ മാനസികാരോഗ്യം മോശമാകുന്നതായും ഭക്ഷണം, മറ്റ് ഉൽപന്നങ്ങൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്ക് ക്ഷാമമുണ്ടെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ആശങ്ക ശക്തമായിരുന്നു. യുഎസ് വിമാനവാഹിനി ലിങ്കൺ തായ്‌ലൻഡിൽ വിശ്രമത്തിനായി ഹ്രസ്വ സന്ദർശനം നടത്തുമെന്ന് പേരുവെളിപ്പെടുത്താത്ത ഒരു തായ് സർക്കാർ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.

യുഎസ് നാവികസേനയുടെ ഒരു വിമാനവാഹിനിക്കപ്പൽ സംഘത്തിലെ മൂന്ന് കപ്പലുകൾ കിഴക്കൻ തായ്‌ലൻഡിൽ ഹ്രസ്വ ഇടത്താവളം നടത്തുമെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ റോയൽ തായ് നാവികസേനയുടെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. സന്ദർശനത്തിനിടെ സൈനിക അഭ്യാസങ്ങളൊന്നും നടത്തില്ലെന്നും അറിയിച്ചു. എന്നാൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കപ്പലുകളുടെ പേരുകളോ ഏത് തുറമുഖത്താണ് എത്തുകയെന്നോ എത്തുന്ന തീയതിയോ തായ് നാവികസേന വെളിപ്പെടുത്തിയില്ല.

സംഭവത്തിൽ പ്രതികരണം തേടിയെങ്കിലും ബാങ്കോക്കിലെ യുഎസ് എംബസി മറുപടി നൽകിയില്ല. യുഎസ് നാവികസേനയും പ്രതികരിക്കാൻ തയ്യാറായില്ല.

അടുത്തിടെ യുഎസും ഇറാനും തമ്മിലുള്ള സംഘർഷം ശമിച്ചെങ്കിലും ഹോർമുസ് കടലിടുക്കിലെ ഇറാൻ തുറമുഖങ്ങൾക്കെതിരെയുള്ള ഉപരോധം യുഎസ് നാവികസേന തുടരുകയാണ്. യുദ്ധം എങ്ങനെ അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന കാര്യത്തിൽ ട്രംപ് ഭരണകൂടം ഇതുവരെ വ്യക്തത നൽകിയിട്ടില്ല.

സെപ്റ്റംബർ 5ന് സിജെപി നടത്താനിരിക്കുന്ന പ്രതിഷേധ മാർച്ചിന് പിന്തുണ പ്രഖ‍്യാപിച്ച് ഐസ

മധ്യപ്രദേശിൽ ബിജെപി എംഎൽഎയുടെ കാർ കഴുകിക്കൊടുത്ത് ഫയർഫോഴ്സ്; വിവാദം കൊഴുക്കുന്നു

മന്ത്രിസ്ഥാനം രാജിവയ്ക്കില്ല; മാധ‍്യമ വാർത്തകൾ തള്ളി കർണാടക മന്ത്രി ബി. നാഗേന്ദ്ര

രണ്ടാം ടെസ്റ്റ്: ശ്രീലങ്കക്ക് ഫോളോ ഓൺ, ഇന്ത്യ പിടിമുറുക്കുന്നു

രാജസ്ഥാൻ ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസിനെ മാറ്റണമെന്ന് ആവശ‍്യപ്പെട്ട് കത്തെഴുതി ജസ്റ്റിസ് സന്ദീപ് മേത്ത