റഷ്യയ്ക്ക് പിന്തുണ; 4 ഇന്ത്യന്‍ കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ച് യുഎസ്

 
World

റഷ്യയ്ക്ക് പിന്തുണ; 4 ഇന്ത്യന്‍ കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ച് യുഎസ്

യുഎസ് ട്രഷറിയുടെ വിദേശ ആസ്തി നിയന്ത്രണ ഓഫിസ് ആണ് ഈ തീരുമാനം പ്രഖ്യാപിച്ചത്

MV Desk

വാഷിങ്ടണ്‍: റഷ്യയുടെ സൈനിക-വ്യാവസായിക അടിത്തറയെ പിന്തുണയ്ക്കുന്നുവെന്നാരോപിച്ച് ഉപരോധം ഏര്‍പ്പെടുത്തി ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷം യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്‍റ് നാല് ഇന്ത്യന്‍ കമ്പനികളെ അവരുടെ സ്‌പെഷ്യലി ഡെസിഗ്‌നേറ്റഡ് നാഷണല്‍സ് (എസ്ഡിഎന്‍) പട്ടികയില്‍ നിന്ന് നീക്കം ചെയ്തു.

ഹൈദരാബാദ് ആസ്ഥാനമായുള്ള ആര്‍ആര്‍ജി എന്‍ജിനീയറിങ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ലോകേഷ് മെഷീന്‍സ് ലിമിറ്റഡ്, അഹമ്മദാബാദ് ആസ്ഥാനമായുള്ള ഗാലക്‌സി ബെയറിങ്‌സ് ലിമിറ്റഡ്, ഡല്‍ഹി ആസ്ഥാനമായുള്ള ശൗര്യ എയറോനോട്ടിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ക്കെതിരേയാണ് യുഎസ് ഉപരോധമേര്‍പ്പെടുത്തിയത്. ഇവരെയാണ് പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്. യുഎസ് ട്രഷറിയുടെ വിദേശ ആസ്തി നിയന്ത്രണ ഓഫിസ് ആണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.

Get updates on WhatsApp

ഐഎസ്ഐ ശൃംഖലയെ തകർത്തു; മലയാളികളടക്കം 253 ഭീകരർ പിടിയിൽ

ജെഎസ്എസ്‌സി- സിജിഎൽ പരീക്ഷ റദ്ദാക്കി ഝാർഖണ്ഡ് സർക്കാർ

ആനത്താരകൾ പുനഃസ്ഥാപിക്കുകയാണ് മനുഷ്യ-വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം: മന്ത്രി ഷിബു ബേബി ജോൺ

കെസിഎൽ സീസൺ-3: രാജകീയമായി ടീം ലോഞ്ച്; ഒരുക്കുന്നത് മികച്ച സാധ്യതകൾ: സഞ്ജു സാംസൺ

നെറ്റ് പരീക്ഷാ വീഴ്ച; 50ലധികം ജീവനക്കാരെ പുറത്താക്കി എൻടിഎ