ഹമാം അല്‍ ഹമാമി സിറിയയിലായിരുന്ന കാലത്ത് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ടിരുന്നു.

 
World

ഒമാന്‍ വിലക്കി; സിറിയയില്‍ തീവ്രവത്കരിക്കപ്പെട്ടു

ഹമാം അല്‍ ഹമാമി സിറിയയിലായിരുന്ന കാലത്ത് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ടിരുന്നു.

Reena Varghese

ദുബായ്: ടെല്‍ അവീവിലേക്കുള്ള ഫ്‌ളൈ ദുബായ് വിമാനത്തില്‍ വച്ച്, വിമാനം തകര്‍ക്കാന്‍ വേണ്ടി ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ആക്രമിച്ചത് ഒമാനി സഹപൈലറ്റ് ഹമാം അല്‍ ഹമാമി ആണെന്നു തിരിച്ചറിഞ്ഞതായി 'അല്‍ അറബിയ ഇംഗ്ലീഷ്' റിപ്പോര്‍ട്ട് ചെയ്തു. ഹമാം അല്‍ ഹമാമി സിറിയയിലായിരുന്ന കാലത്ത് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ടിരുന്നു. അതിന്‍റെ പേരില്‍ ഒമാനില്‍ വിമാനം പറത്തുന്നതില്‍ നിന്ന് ഹമാമിയെ വിലക്കിയിരുന്നു. ഇതേത്തുടര്‍ന്ന് അല്‍ ഹമാമി ഒമാന്‍ വിട്ടുപോയി. പിന്നീടാണ് യുഎഇയില്‍ ജോലിയില്‍ ചേര്‍ന്നത്.

അല്‍ ഹമാമിയുടെ പിതാവ് ഒമാനി വംശജനും മാതാവ് സിറിയന്‍ വംശയുമാണ്. എന്നാല്‍ അല്‍ ഹമാമി ജനിച്ചത് യുഎഇലാണ്. ജീവിതത്തിന്‍റെ ഭൂരിഭാഗം സമയവും യുഎഇയിലാണ് ചെലവഴിച്ചതെന്നും അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒമാന്‍ വിലക്കി; സിറിയയില്‍ തീവ്രവത്കരിക്കപ്പെട്ടു

ഫ്‌ളൈ ദുബായില്‍ എട്ടു മാസം മാത്രമാണ് അല്‍ ഹമാമി ജോലി ചെയ്തിട്ടുള്ളതെന്ന് ഇസ്രയേലി ഉദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഇയാൾ നേരത്തെ റോയല്‍ എയര്‍ മൊറോക്കോയില്‍ ജോലി ചെയ്തിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇസ്രയേലിനെ ഔദ്യോഗികമായി അംഗീകരിക്കാത്ത ഒമാനിലെ ഒരു പൗരന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ പൈലറ്റായി സേവനമനുഷ്ഠിക്കാന്‍ എങ്ങനെ അനുമതി ലഭിച്ചു എന്നതിനെക്കുറിച്ച് ഇപ്പോള്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

ഒമാനിയായ പൈലറ്റ് എങ്ങനെയാണ് വിമാനത്തിലെ ജീവനക്കാരുടെ ഭാഗമായതെന്ന് ഷിന്‍ ബെറ്റ്, മൊസാദ്, സൈന്യം, ഗതാഗത മന്ത്രാലയം എന്നിവയുള്‍പ്പെടെയുള്ള വിവിധ ഇസ്രയേലി ഏജന്‍സികള്‍ അന്വേഷിച്ചുവരികയാണ്. അല്‍ ഹമാമിയില്‍ നിന്ന് പിടിച്ചെടുത്ത സാധനങ്ങളില്‍ നിന്ന് 'ഫ്രീ പലസ്തീന്‍' ഗ്രൂപ്പുകളുടെ ലഘുലേഖകളും പ്രസിദ്ധീകരണങ്ങളും പലസ്തീന്‍ അനുകൂല വസ്തുക്കളും കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്.