ഇറാനെതിരേ യുഎസ് ആക്രമണം; വിവാഹച്ചടങ്ങില്‍ പങ്കെടുത്ത നാല് പേര്‍ കൊല്ലപ്പെട്ടു

 
World

ഇറാനെതിരേ യുഎസ് ആക്രമണം; വിവാഹച്ചടങ്ങില്‍ പങ്കെടുത്ത നാല് പേര്‍ കൊല്ലപ്പെട്ടു

ജോര്‍ദാനിലെ വ്യോമതാവളങ്ങള്‍ക്കു നേരെ മിസൈലുകളും യുഎഇക്കു നേരെ ഒരു ഡ്രോണും ഇറാന്‍ തൊടുത്തുവിട്ടു.

Reena Varghese

ടെഹ്‌റാന്‍: യുഎസ് മിസൈല്‍ ആക്രമണത്തിനിടെ തെക്കന്‍ ഇറാനിലെ സിരിക്കില്‍ വിവാഹാഘോഷത്തില്‍ പങ്കെടുക്കുകയായിരുന്ന ഒരു കുട്ടി ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. 50ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മിസൈല്‍ ആക്രമണത്തിനിടെ ചിതറിത്തെറിച്ച അവശിഷ്ടങ്ങള്‍ പതിച്ചാണു നാല് പേര്‍ കൊല്ലപ്പെട്ടതെന്ന് ഇറാനിയന്‍ റെഡ് ക്രസന്റ് അറിയിച്ചു. അതേസമയം ആക്രമണം നടത്തിയത് ഒരിക്കലും സാധാരണക്കാരെ ലക്ഷ്യമിട്ടായിരുന്നില്ലെന്നു യുഎസ് സൈന്യം വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകള്‍ക്കും മേഖലയിലെ അമെരിക്കന്‍ സേനയ്ക്കും നേരെ ഇറാന്‍റെ ഉന്നത സേനാവിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) നടത്തിയ ആക്രമണശ്രമങ്ങളെത്തുടര്‍ന്നാണ് ഇറാനെതിരേ യുഎസ് ആക്രമണം നടത്തിയതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (Centcom) അറിയിച്ചു.

ഏകദേശം ഒരു മാസത്തെ ഇടവേളയ്ക്കുശേഷം, ഈ ആഴ്ച ആദ്യമാണ് ഇറാന് നേരെ അമെരിക്ക വീണ്ടും ആക്രമണം നടത്തിയത്. ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിക്കാന്‍ ഉപയോഗിച്ച രണ്ട് റോക്കറ്റ് ലോഞ്ചറുകള്‍ തകര്‍ത്തതായി അമെരിക്ക അറിയിച്ചു. ഇതിന് മറുപടിയായി ജോര്‍ദാനിലെ വ്യോമതാവളങ്ങള്‍ക്കു നേരെ മിസൈലുകളും യുഎഇക്കു നേരെ ഒരു ഡ്രോണും ഇറാന്‍ തൊടുത്തുവിട്ടു.

മെഴുകുതിരി എടുത്തു വച്ചോളൂ; കറന്‍റു പോവും

"രാഗേഷിന്‍റെ വരുമാനം അന്വേഷിക്കണം, പറയിപ്പിച്ചേ തീരൂ എന്നുണ്ടെങ്കിൽ എല്ലാം പറയാം"; ടി.കെ. ഗോവിന്ദൻ

മദ്യപിച്ച് ട്രെയ്നില്‍ കയറണ്ട; റെയ്‌ല്‍വേ അധികാരം ശരിവച്ച് ഹൈക്കോടതി

'വ്യാജ വാര്‍ത്ത': ചാനലിന് കെസിഎൽ ടീം ഉടമയുടെ വക്കീൽ നോട്ടീസ്

ശബരിമലയിൽ ഭക്തർക്ക് തിരുവോണസദ്യ ലഭിച്ചില്ലെന്ന പരാതി; അടിയന്തര അന്വേഷണത്തിന് ദേവസ്വം മന്ത്രിയുടെ നിർദേശം