യാഷർ തലവൻ ഗാഡി ഐസൻകോട്ട്; പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
തെരഞ്ഞെടുപ്പിനു കേവലം രണ്ടാഴ്ച പോലുമില്ലാത്ത ഈ സമയത്ത് വീണ്ടുമൊരു ഇസ്രയേൽ-ഇറാൻ സംഘർഷം ഉണ്ടായാൽ അത് ലിക്കുഡ് പാർട്ടി വീണ്ടും അധികാരത്തില് തുടരാനുള്ള സാധ്യതയെ ദുർബലപ്പെടുത്തുമെന്നു നെതന്യാഹു ഭയക്കുന്നതായി ഇസ്രയേലിലെ വിദഗ്ധ നിരീക്ഷകർ. കനത്ത യുദ്ധ സാഹചര്യത്തിലും നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് നേരിയ ഭൂരിപക്ഷമുള്ളതായാണ് എക്സിറ്റ് പോളുകൾ തെളിയിച്ചത്. നെതന്യാഹുവിന്റെ പാർട്ടിക്ക് ജയിക്കാൻ ആകെ വേണ്ടത് 55 സീറ്റുകളാണ്. അത് ഉള്ളതായാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ വ്യക്തമാക്കിയത്. അതാണ് നെതന്യാഹുവിന്റെയും ലിക്കുഡ് പാർട്ടിയുടെയും ആശ്വാസവും ശുഭാപ്തി വിശ്വാസവും.
എന്നാൽ വീണ്ടുമൊരു ഇറാൻ സുരക്ഷാ സംഘർഷം തെരഞ്ഞെടുപ്പിനു മുമ്പ് ഉണ്ടായാൽ അത് ഒക്റ്റോബർ 27നു നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ലിക്കുഡ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിത്രം തന്നെ മാറ്റി മറിച്ചേക്കും എന്നും നെതന്യാഹു ഭയപ്പെടുന്നു. അതു കൊണ്ടാണ് ഒക്റ്റോബർ 27ലെ നെസെറ്റ് തെരഞ്ഞെടുപ്പിനു ശേഷം ഇറാനെതിരായ സൈനിക നടപടി ആരംഭിക്കുന്നതാണ് ഇസ്രയേലിനു താൽപര്യമെന്ന് വാഷിങ്ടണിലേയ്ക്ക് സന്ദേശങ്ങൾ പോയത്.
ഗാഡി ഐസൻ കോട്ടിന്റെ സ്വപ്നങ്ങൾ
ഗാഡി ഐസൻ കോട്ടിന്റെ സ്വപ്നങ്ങൾ
യാഷർ പാർട്ടിയും ഐസൻ കോട്ടും വിജയത്തിനായി ഉയർത്തിക്കാട്ടുന്നത് ഇസ്രയേലിനെതിരേയുള്ള മിസൈൽ ആക്രമണങ്ങളും കൊല്ലപ്പെട്ട നിരവധിയായ ഇസ്രയേലികളും അവരുടെ ബന്ധുക്കളുടെ വൈകാരിക സമ്മർദ്ദങ്ങളും ഒക്കെയാണ്. യാഷർ പാർട്ടി വിജയിച്ചാൽ തന്നെ ഈ വൈകാരിക തലം മുതലെടുത്തുള്ള വിജയമായിരിക്കും അത്. തുടർച്ചയായ യുദ്ധങ്ങൾ മൂലം ഇസ്രയേലിൽ യുവാക്കൾ അനിയന്ത്രിതമായി കൊല്ലപ്പെടുകയാണ്. അത് കുടുംബങ്ങളെ മാനസികമായി തകർക്കുന്ന അവസ്ഥയാണുള്ളത്.
ഈ അവസ്ഥ നെതന്യാഹു വിരുദ്ധ വികാരം ജനങ്ങളിൽ പടരാനും ഇടയാക്കിയിട്ടുണ്ട്. അതാണ് ലിക്കുഡ് പാർട്ടിയുടെ എതിരാളികൾ മുതലാക്കുന്നത്. ആന്റി-ബിബി ലീഡർ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നതു തന്നെ. ഇടതു പക്ഷക്കാരനായ ഐസൻ കോട്ട് പലസ്തീനികളോട് മൃദു സമീപനമാണ് പുലർത്തുന്നത്.
ഐഡിഎഫ് ചീഫ് ഒഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഇയാൽ സമീർ യുഎസ് ജോയിന്റ് ചീഫ്സ് ഒഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ
ഇറാനുമായുള്ള യുദ്ധം പുനരാരംഭിക്കുന്നത് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ കാരണമാകുമോ?
സുരക്ഷാ അടിയന്തരാവസ്ഥ കാരണം തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത് അപ്രായോഗികമാണെന്ന് നെതന്യാഹു കരുതുന്നു എന്ന് വൃത്തങ്ങൾ പറഞ്ഞു. അടിസ്ഥാന നിയമത്തിലെ സെക്ഷൻ 9A: നെസെറ്റിന്റെ കാലാവധി നീട്ടുന്ന നിയമനിർമ്മാണം പാസാക്കാൻ നെസെറ്റിന് 80 എംകെ(മെമ്പർ ഒഫ് നെസെറ്റ്) അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്, കൂടാതെ തിരഞ്ഞെടുപ്പ് ഷെഡ്യൂൾ ചെയ്ത പ്രകാരം നടക്കുന്നത് തടയുന്ന പ്രത്യേക സാഹചര്യങ്ങളും. ഇക്കാര്യത്തിൽ ഇപ്പോൾ പ്രതിപക്ഷത്തു നിന്ന് ആവശ്യമായ പിന്തുണ ലഭിക്കില്ലെന്നാണ് ലിക്കുഡ് പാർട്ടി ഉറച്ചു വിശ്വസിക്കുന്നത്. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പു മാറ്റി വയ്ക്കാനാകില്ല. തന്നെയല്ല, ഇസ്രയേലിന്റെ ആഭ്യന്തര മുന്നണിയിൽ ഇറാനിയൻ പ്രതികാര നടപടികൾക്കുള്ള സാധ്യത ഒഴിവാക്കാനുമാകില്ല. ഈ രണ്ടു കാര്യങ്ങൾ കുറച്ചൊന്നുമല്ല നെതന്യാഹുവിനെ വലയ്ക്കുന്നത്.
ഇസ്രായേലും യുഎസും തമ്മിലുള്ള സുരക്ഷാ ചർച്ചകളിലും തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനുള്ള സാധ്യത ഉയർന്നുവന്നു. ഐഡിഎഫ് ചീഫ് ഒഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഇയാൽ സമീർ യുഎസ് ജോയിന്റ് ചീഫ്സ് ഒഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്നുമായി മൂന്നാഴ്ചയ്ക്കുള്ളിൽ പോരാട്ടം പുനരാരംഭിക്കാനുള്ള സാധ്യതയെക്കുറിച്ച് സംസാരിച്ചതായാണ് വിവരം. ഇത്തരമൊരു സാധ്യതയുണ്ടായാൽ അത് ഇസ്രയേലിന്റെ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുന്നതിലേയ്ക്കു നയിച്ചേക്കാം എന്ന സാധ്യതയും അവരുടെ ചർച്ചകളിൽ ഉൾപ്പെട്ടതായാണ് റിപ്പോർട്ടുകൾ.