"യേശു ലോകത്തെ രക്ഷിച്ചത് ഒറ്റയ്ക്ക്, കന്യാമറിയത്തെ സഹരക്ഷകയെന്ന് വിശേഷിപ്പിക്കരുത്'': വത്തിക്കാൻ

 
World

"യേശു ലോകത്തെ രക്ഷിച്ചത് ഒറ്റയ്ക്ക്, കന്യാമറിയത്തെ 'സഹരക്ഷക'യെന്ന് വിശേഷിപ്പിക്കരുത്'': വത്തിക്കാൻ

ഇതോടെ കാലങ്ങളായി സഭയിൽ നിലനിന്നിരുന്ന തർക്കത്തിനാണ് പരിഹാരമാവുന്നത്

Namitha Mohanan

വത്തിക്കാൻ സിറ്റി: യേശു ലോകത്തെ രക്ഷിച്ചത് ഒറ്റക്കാണെന്നും മറിയത്തെ സഹരക്ഷകയെന്ന് വിശേഷിപ്പിക്കരുതെന്നും വത്തിക്കാൻ. അമ്മയായ മറിയത്തിന്‍റെ വിവേകമുള്ള വാക്കുകൾ യേശു കേട്ടിരിക്കാമെങ്കിലും ലോകത്തെ നിത്യനരകത്തിൽ നിന്നും രക്ഷിച്ചത് മാതാവിന്‍റെ സഹായത്തോടെയല്ലെന്നും വത്തിക്കാൻ വ്യക്തമാക്കി.

കത്തോലിക്കർ മറിയത്തെ സഹരക്ഷകയെന്ന് വിശേഷിപ്പിക്കരുതെന്നും വിശ്വാസ തിരുസംഘം തയാറാക്കി ലിയോ പതിന്നാലാമൻ മാർപ്പാപ്പ അംഗീകരിച്ച പുതിയ ശാസനത്തിൽ പറയുന്നു. ഇതോടെ കാലങ്ങളായി സഭയിൽ നിലനിന്നിരുന്ന തർക്കത്തിനാണ് പരിഹാരമാവുന്നത്.

കുരിശുമരണത്തിലൂടെ യേശു മനുഷ്യവംശത്തിന് രക്ഷയേരിയെന്നാണ് ക്രൈസ്തവ വിശ്വാസം. കത്തോലിക്കരുൾപ്പെടെയുള്ള ക്രിസ്തീയ വിഭാഗങ്ങൾ ദൈവമാതാവായ മറിയം ഈ രക്ഷാകൃത്യത്തിൽ യേശുവിനെ സഹായിച്ചോ എന്ന് നൂറ്റാണ്ടുകളായി ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. മറിയത്തിന് സഹരക്ഷക എന്ന വിശേഷണം നൽകുന്നതിനെ അന്തരിച്ച മാർപാപ്പമാരായ ഫ്രാൻസിസും ബെനഡിക്ട് പതിനാറാമനും എതിർത്തിരുന്നു. നിലവിൽ ഇതിനെല്ലാമൊരു പരിഹാരമായിരിക്കുകയാണ്.

പാളയം പ്രദീപിന് വേണ്ടി പാർട്ടി നിർദേശം അവഗണിച്ച് രമ്യ ഹരിദാസ്; സ്റ്റാഫ് ആക്കണമെന്നാവശ്യപ്പെട്ട് കത്ത്, തള്ളി സ്പീക്കർ

ഇളവുമായി കേന്ദ്രം; പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാൻ ഇനി 45 ദിവസം കാത്തിരിക്കണ്ട

ഡൽ‌ഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരണം 7 ആയി; കെട്ടിടം ഉടമ രാജസ്ഥാനിൽ വച്ച് പിടിയിൽ

സിജെപി പ്രക്ഷോഭത്തിനിടെ വിദ‍്യാർഥിനിയുടെ പിതാവിന്‍റെ തലയോട്ടി തകർത്ത കേസ്; സ്വതന്ത്ര ഭരദ്വാജിന്‍റെ ജുഡീഷ‍്യൽ കസ്റ്റഡി നീട്ടി

മാണി സി. കാപ്പന് ആശ്വാസം; ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പിന്‍വലിച്ച് കോടതി