വെനസ്വേല ഭൂകമ്പം

 
World

വെനസ്വേല ഭൂകമ്പം: മരണം 1000ത്തിലേക്ക്, 3000ത്തിലധികം പേര്‍ക്ക് പരുക്ക്

50000ത്തിലധികം പേരെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്

Sarath Nath MS

കരാക്കസ്: വെനസ്വേലയെ പിടിച്ചുകുലുക്കിയ അതിശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ ഉയരുന്നു. ഭൂകമ്പത്തില്‍ ഇതുവരെ 920 പേര്‍ മരിച്ചുവെന്നും 3360 പേര്‍ക്ക് പരുക്കേറ്റുവെന്നും സര്‍ക്കാര്‍ അറിയിച്ചു. 50000ത്തിലധികം പേരെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്.

വിവിധ ലോകരാജ്യങ്ങളുടെ സഹകരണത്തോടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഗുരുതരമായി പരുക്കേറ്റ നിലയിലാണ് പലരെയും പുറത്തെടുക്കുന്നത്. ആശുപത്രികളെല്ലാം പരുക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

ഇതിനിടെ വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസ് അടങ്ങുന്ന രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ വീണ്ടും ശക്തമായ ഭൂകമ്പങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ ഭൂകമ്പത്തിലെ നാശനഷ്ടത്തോത് സംബന്ധിച്ച വിവരം പുറത്തുവന്നിട്ടില്ല.

ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ വെനസ്വേലയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങള്‍ക്ക് യുഎസ് താത്കാലിക ഇളവ് നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 23വരെയാണ് ഇളവ് നല്‍കിയിരിക്കുന്നതെന്നാണ് യുഎസ് ട്രഷറി വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതോടെ രക്ഷാപ്രവര്‍ത്തനത്തിനു അന്താരാഷ്ട്ര പണമിടപാടുകള്‍ തടസമില്ലാതെ നടക്കും. രക്ഷാപ്രവര്‍ത്തനത്തില്‍ യുഎസ് സൈന്യവും പങ്കെടുക്കുന്നുണ്ട്. ഭൂകമ്പത്തിനു പിന്നാലെ വെനസ്വേല സര്‍ക്കാര്‍ യുഎസിനോട് സഹായം അഭ്യര്‍ഥിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് യുഎസ് സൈന്യത്തെ വെനസ്വേലയിലേക്ക് അയച്ചത്. ഇന്ത്യയും വെനസ്വേലയില്‍ രക്ഷാദൗത്യത്തില്‍ പങ്കാളിയാണ്. 41 അംഗ മെഡിക്കല്‍ സംഘത്തെയും ഒരു സൈനിക ഫീല്‍ഡ് ആശുപത്രിയെയുമാണ് ഇന്ത്യ വെനസ്വേലയില്‍ വിന്യസിച്ചത്.

നനഞ്ഞ് കുതിർന്ന് ഉത്രാടപ്പാച്ചിൽ; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബിപിഎസ്‌സി പരീക്ഷ റദ്ദാക്കണമെന്ന് ആവശ‍്യപ്പെട്ട് ബിഹാറിൽ വിദ‍്യാർഥികളുടെ മാർച്ച്; പൊലീസുമായി ഏറ്റുമുട്ടി, സംഘർഷം

4 ദിവസം ബാങ്ക് പണിമുടക്ക്, 9 ദിവസം അടഞ്ഞു കിടക്കും; അവധി കൂട്ടിയില്ലെങ്കിൽ അനിശ്ചിതകാല സമരം

പഞ്ചാബിലെയും ഗുജറാത്തിലെയും സ്കൂളുകൾ തമ്മിൽ താരതമ‍്യം ചെയ്യാൻ ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കെജ്‌രിവാൾ

ശ്രീലങ്കൻ ബാറ്റർമാരെ പ്രതിരോധത്തിലാക്കി പ്രസിദ്ധ് കൃഷ്ണ; രണ്ടാം ടെസ്റ്റിൽ ഇന്ത‍്യ പിടിമുറുക്കുന്നു