യുഎന്നിൽ  ഇറാനെതിരേ ആഞ്ഞടിച്ചു നെതന്യാഹു

 
World

ഇറാനെതിരേ ആഞ്ഞടിച്ചും ഇസ്രയേലിന്‍റെ സൈനിക നടപടികളെ ശക്തമായി ന്യായീകരിച്ചും യുഎന്നിൽ നെതന്യാഹു

ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ തകർക്കാൻ സാധിച്ചില്ലായിരുന്നെങ്കിൽ കൂട്ടനാശം ഉണ്ടാകുമായിരുന്നു എന്നും നെതന്യാഹു

Reena Varghese

ജനീവ: ഇറാനെതിരായ സൈനിക നടപടികളെ യുഎൻ പൊതുസഭയിൽ ശക്തമായി ന്യായീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വ്യാഴാഴ്ച നടത്തിയ പ്രസംഗത്തിൽ പശ്ചിമേഷ്യൻ മേഖലയിലെ ഇസ്രയേലിന്‍റെ സൈനിക നടപടികളെ പ്രതിരോധിച്ച നെതന്യാഹു ഇറാനെതിരേ അതിരൂക്ഷ വിമർശനം അഴിച്ചു വിട്ടു.

ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ തകർക്കാനുള്ള തീരുമാനം വളരെ പ്രയാസകരമായിരുന്നെങ്കിലും പ്രധാനമന്ത്രിയായിരുന്ന കാലത്ത് താൻ എടുത്തിട്ടുള്ള ഏറ്റവും വലിയ തീരുമാനങ്ങളിൽ ഒന്നായിരുന്നു അതെന്ന് നെതന്യാഹു പറഞ്ഞു. ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ തകർക്കാൻ സാധിച്ചില്ലായിരുന്നെങ്കിൽ കൂട്ടനാശം ഉണ്ടാകുമായിരുന്നു എന്നും നെതന്യാഹു പ്രസംഗത്തിൽ വ്യക്തമാക്കി.

ഇറാന്‍റെ ആണവ പദ്ധതി ഇസ്രയേലിന്‍റെ സുരക്ഷയ്ക്ക് വൻ ഭീഷണിയാണന്നും അതിനെതിരായ സൈനിക നടപടി രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള അനിവാര്യമായ നടപടിയാണെന്നും നെതന്യാഹു ആവർത്തിച്ചു.

അദ്ദേഹം പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പ്രതിനിധികൾ പ്രതിഷേധിച്ച് ഹാളിൽ നിന്ന് പുറത്തു പോയി. പ്രതിനിധികൾ ഹാളിൽ നിന്ന് പുറത്തേയ്ക്കു പോകുന്നതിനിടെ ചിലർ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതോടെ നെതന്യാഹുവിന്‍റെ പ്രസംഗത്തിനു മുമ്പു തന്നെ യുഎൻ പൊതുസഭയിൽ ശക്തമായ പ്രതിഷേധാന്തരീക്ഷം രൂപപ്പെട്ടു.

ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് സെനറ്റ് തള്ളി

ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം; ഡൽഹിയിൽ വൻ സംഘർഷാവസ്ഥ

15 ലക്ഷം രൂപ കടം കൊടുത്തു, ഇതു വരെ തിരിച്ചു കിട്ടിയിട്ടില്ലെന്ന് തിരുവോണം ബമ്പർ വിജയി അനൂപ്

വിജയ് കേരളത്തിൽ മത്സരിച്ചാലും മുഖ്യമന്ത്രിയാകും: സ്വാമി ജ്ഞാനതീർഥ

കേരളത്തിൽ ജോലി ചെയ്യുമ്പോൾ മുതൽ ജ്ഞാനേഷ് കുമാർ നോട്ടപ്പുള്ളി: തോമസ് ഐസക്