ബെഞ്ചമിൻ നെതന്യാഹു

 
World

അവിടെ യുദ്ധം, ഇവിടെ മേക്കപ്പ്; നെതന്യാഹു മുടിയും മുഖവും മിനുക്കാൻ ചെലവാക്കിയത് നാലര കോടി രൂപ

2023 സെപ്റ്റംബർ മുതൽ നവംബർ വരെ മാത്രം രണ്ടര ലക്ഷം രൂപയാണ് മുടിക്കു വേണ്ടി ചെലവഴിച്ചിരിക്കുന്നത്.

നീതു ചന്ദ്രൻ

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹെയർ സ്റ്റൈലിങ്ങിനും മേക്കപ്പിനും വേണ്ടി ചെലവാക്കിയത് 470,000 ഡോളർ (ഏകദേശം 4 കോടി 49 ലക്ഷം രൂപ). 2019 ജനുവരി മുതൽ 2026 ഓഗസ്റ്റ് വരെയുള്ള മേക്കപ്പിന്‍റെ ചെലവാണ് പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തു വിട്ടിരിക്കുന്നത്. അറ്റോണി യാര വിങ്ക്ലർ- ഷലിത് നൽകിയ വിവര സ്വാതന്ത്ര്യ ഹർജിക്ക് മറുപടിയായാണ് ഈ വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. 2025 ഡിസംബറിലാണ് യാര ഹർജി നൽകിയിരുന്നത്. ഓരോ വർഷം കടന്നു പോകും തോറും പ്രധാനമന്ത്രിയും ഭാര്യയും മേക്കപ്പിനു വേണ്ടി ചെലവാക്കിയ തുക കൂടി വരുന്നതായാണ് രേഖകളിൽ ഉള്ളത്. 2023ൽ നെതന്യാഹു അധികാരമേറ്റ വർഷം 98 ലക്ഷം രൂപയാണ് മേക്കപ്പിനു വേണ്ടി ചെലവഴിച്ചിരിക്കുന്നത്. 2025ലാണ് ചെലവ് റെക്കോഡിട്ടിരിക്കുന്നത്. ആ വർഷം മാത്രം ഒരു കോടി രൂപയിൽ അധികമാണ് മേക്കപ്പ് ചെലവ്.

2023 ഒക്റ്റോബറിലാണ് ഇസ്രയേൽ-ഇറാൻ യുദ്ധം ആരംഭിച്ചത്. പക്ഷേ അതും നെതന്യാഹുവിന്‍റെ മേക്കപ്പിനെ ബാധിച്ചിട്ടില്ല. 2023 സെപ്റ്റംബർ മുതൽ നവംബർ വരെ മാത്രം രണ്ടര ലക്ഷം രൂപയാണ് മുടിക്കു വേണ്ടി ചെലവഴിച്ചിരിക്കുന്നത്. മേക്കപ്പിനു വേണ്ടി ഒന്നര ലക്ഷം വേറെയും ചെലവാക്കി.

നെതന്യാഹുവിന്‍റെ ഭാര്യ സാറ നെതന്യാഹുവിന്‍റെ മേക്കപ്പ് ചെലവുകളും ഈ കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നെതന്യാഹുവിന്‍റെ വിദേശയാത്രാ ചെലവുകളും രേഖകളിൽ ഉണ്ട്. എന്നാൽ നെതന്യാഹുവിന്‍റെ ഹെയർ സ്റ്റൈലിസ്റ്റിന്‍റെയും മേക്കപ്പ് ആർട്ടിസ്റ്റിനെയും പേര് രേഖകളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. സുരക്ഷാ കാരണങ്ങൾ മൂലമാണ് ഈ പേരുകൾ പുറത്തുവിടാതിരിക്കുന്നത്.

നഗരസഭാ അധ്യക്ഷയെ പൂതനയെന്ന് വിളിച്ചു; രാജു അപ്സരയ്ക്കെതിരേ കേസ്

സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു

ഝാർ‌ഖണ്ഡിൽ കൽക്കരി ഖനി തകർന്നു; 3 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

പ്രമുഖ കമ്പനിയുടെ മല്ലിപ്പൊടിയിൽ കീടനാശിനി; തിരിച്ചു വിളിച്ച് ഫൂഡ് സേഫ്റ്റി അഥോറിറ്റി

"ഇന്ത്യയിൽ 80 ശതമാനം ആളുകളും നോൺ വെജ് കഴിക്കുന്നവർ"; ബ്രിക്സ് അത്താഴ മെനുവിനെതിരേ രാഹുൽ ഗാന്ധി