പശ്ചിമേഷ്യൻ സംഘർഷം: ഖത്തർ പ്രധാനമന്ത്രിയും ഇന്ത്യൻ വിദേശകാര്യ മന്ത്രിയും ചർച്ച നടത്തി

World

പശ്ചിമേഷ്യൻ സംഘർഷം: ഖത്തർ പ്രധാനമന്ത്രിയും ഇന്ത്യൻ വിദേശകാര്യ മന്ത്രിയും ചർച്ച നടത്തി

തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കാനുള്ള വഴികളും സമുദ്ര ഗതാഗതം ഉറപ്പാക്കേണ്ടതിന്‍റെ പ്രാധാന്യവും ഇരുവരും പങ്കുവെച്ചു.

UAE Correspondent

ദോഹ: പശ്ചിമേഷ്യ സംഘർഷങ്ങൾക്കിടെ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി ടെലിഫോണിൽ ആശയവിനിമയം നടത്തി. മേഖലയിലെ പുതിയ സംഭവവികാസങ്ങൾ പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയിലും സ്ഥിരതയിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും ഇരുവരും അവലോകനം ചെയ്തു.

തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കാനുള്ള വഴികളും സമുദ്ര ഗതാഗതം ഉറപ്പാക്കേണ്ടതിന്‍റെ പ്രാധാന്യവും ഇരുവരും പങ്കുവെച്ചു.

ഖത്തറിനും മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ഖത്തർ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജലം, ഭക്ഷണം, ഊർജം തുടങ്ങിയ സുപ്രധാന അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വെച്ചുള്ള നിരുത്തരവാദപരമായ നീക്കങ്ങൾക്കെതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി.

നേപ്പാളിൽ വീണ്ടും ഹിമപാതം

സ്നാപകയോഹന്നാന്‍റെ സ്നാന ശുശ്രൂഷയെ ഓർമിപ്പിച്ച് മിക്വെ

മഴയത്ത് ലോങ് ജംപ്; ശ്രീശങ്കറിന് വെള്ളി, കാലിന് പരുക്കും!

സ്റ്റെൽത്ത് യുദ്ധവിമാനം; ടെൻഡറിൽ പരാജയപ്പെട്ട് എച്ച്എഎൽ

10 കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ