പ്രതീകാത്മക ചിത്രം

 
World

സ്പെയിനിൽ കാട്ടുതീ; 12 മരണം

കാട്ടുതീയിൽ അകപ്പെട്ട വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിയാണ് പലർക്കും ജീവൻ നഷ്ടപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

Sarath Nath MS

മാഡ്രിഡ്: സ്പെയിനിന്‍റെ തെക്കൻ മേഖലയായ അൽമെരിയയിൽ ഉണ്ടായ കാട്ടുതീയിൽ 12 പേർ മരിച്ചു. രാജ്യത്ത് ചൂട് ഉയർന്നു നിൽക്കവേയാണ് കാട്ടുതീ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

കാട്ടുതീയിൽ അകപ്പെട്ട വാഹനങ്ങൾക്കുള്ളിൽ കുടുങ്ങിയാണ് പലർക്കും ജീവൻ നഷ്ടപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 150ഓളം അഗ്നിരക്ഷാസേനാംഗങ്ങൾ തീയണയ്ക്കാൻ ശ്രമം തുടരുകയാണ്.

അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനത്തിന് നിയോഗിക്കുന്ന സ്പെയിനിന്‍റെ സൈനിക യൂണിറ്റിനെയും കാട്ടുതീ അണയ്ക്കാൻ വരും മണിക്കൂറുകളിൽ വിന്യസിക്കും. കാട്ടുതീ ഉണ്ടാവാനുള്ള കാരണം അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഇതുവരെ പ്രദേശം കണ്ടതിൽ വെച്ചേറ്റവും വലിയ കാട്ടുതീയാണിതെന്ന് അധികൃതർ പറഞ്ഞു.

ദുരൂഹമായി മോസ്കോയിലെത്തിയ യുഎസ് സൈനിക വിമാനത്തിൽ സിഐഎ മേധാവി; രഹസ്യ കൂടിക്കാഴ്ചകൾക്കെന്ന് റിപ്പോർട്ട്

വിജയ് ഒഴിഞ്ഞ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വൈകും; കോടതിയെ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

അടിക്ക് തിരിച്ചടിയുമായി ക്യാനഡ; യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ ഏർപ്പെടുത്തി

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

മിസൈൽ സാങ്കേതികവിദ്യ സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം