അഭിഭാഷക ഇമാൻ സൈനബ്- മസാരി-ഹാസിർ, ഭർത്താവും അഭിഭാഷകനുമായ ഹാദി അലി ചട്ട
.
ഇസ്ലാമബാദ്: ഇമ്രാൻ ഖാൻ മന്ത്രിസഭയിൽ സേവനമനുഷ്ഠിച്ച മുൻ മനുഷ്യാവകാശ മന്ത്രിയായ ഷിരീൻ മസാരിയുടെ പുത്രിയും പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയുമായ അഭിഭാഷക ഇമാൻ സൈനബ്- മസാരി-ഹാസിർ, ഭർത്താവും അഭിഭാഷകനുമായ ഹാദി അലി ചട്ട എന്നിവർക്ക് വീണ്ടും പത്തു വർഷം കൂടി തടവുശിക്ഷ വിധിച്ച് പാക് കോടതി.
2024 ഒക്റ്റോബറിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പാക്കിസ്ഥാൻ പര്യടനത്തിനിടെ ഇസ്ലാമബാദിലെ സുരക്ഷാ ബാരിക്കേഡുകൾ നീക്കം ചെയ്തു, പൊതുജനങ്ങളെ അക്രമത്തിനു പ്രേരിപ്പിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇക്കഴിഞ്ഞ ഒക്റ്റോബർ 29ന് പാക് തീവ്രവാദ വിരുദ്ധ കോടതി ഈ ദമ്പതികൾക്ക് പത്തു വർഷം തടവു ശിക്ഷ വിധിച്ചത്.
പാക് സൈന്യത്തെ വിമർശിച്ചതിന്റെ പേരിൽ നിരവധി ക്രിമിനൽ-തീവ്രവാദ കേസുകൾ ഇവർക്കെതിരേ ഭരണകൂടം ചുമത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരിയിൽ പാക്കിസ്ഥാൻ മിലിറ്ററിയെ എക്സ് പ്ലാറ്റ്ഫോമിലൂടെ വിമർശിച്ചതിനും വ്യാജവാർത്ത പ്രചരിപ്പിച്ചതിനും ദമ്പതികൾക്കെതിരേ സൈബർ ഭീകരവാദ കേസ് ചുമത്തി പതിനേഴു വർഷം തടവു ശിക്ഷ വിധിച്ചു. എന്നാൽ ഇക്കഴിഞ്ഞ സെപ്റ്റംബറിൽ പാക്കിസ്ഥാൻ സുപ്രീം കോടതി ഈ ശിക്ഷ സസ്പെന്ഡ് ചെയ്യുകയും ഇവർക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നതിനു തൊട്ടു മുമ്പായാണ് ഇപ്പോൾ പാക് തീവ്രവാദ വിരുദ്ധ കോടതി വിധി ദമ്പതികൾക്കെതിരേ ഉണ്ടായതും വീണ്ടും പത്തു വർഷം ജയിൽ ശിക്ഷ ലഭിച്ചതും

അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷനൽ ഉൾപ്പടെയുള്ള പ്രസ്ഥാനങ്ങൾ ഇവരുടെ അറസ്റ്റിനെ അപലപിച്ചു രംഗത്തെത്തി. പാക്കിസ്ഥാനിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരും അഭിഭാഷകരുമാണ് ഈ ദമ്പതികൾ. ദമ്പതികളുടെ ശിക്ഷാവിധികൾ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളിൽ നിന്ന് വളരെക്കാലമായി വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. പാകിസ്ഥാനിലെ അഭിഭാഷകരോടും ആക്റ്റിവിസ്റ്റുകളോടും ഉള്ള പെരുമാറ്റത്തെക്കുറിച്ച് അവ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.
പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ദുർബലരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് മകൾ ഇമാൻ മസാരിയും മരുമകൻ അഡ്വക്കേറ്റ് ഹാദി അലിയും കനത്ത വില നൽകേണ്ടിവരുമെന്ന് പാകിസ്ഥാൻ മുൻ മന്ത്രി ഷിരീൻ മസാരി പറഞ്ഞു. അപ്രത്യക്ഷരായവർക്കും പലപ്പോഴും അവഗണിക്കപ്പെടുന്നവർക്കും വേണ്ടിയുള്ള നിയമപരമായ വെല്ലുവിളികളെയും നീതിക്കുവേണ്ടിയുള്ള വാദങ്ങളെയും ചുറ്റിപ്പറ്റിയുള്ള ആശങ്കകൾ അവരുടെ പരാമർശങ്ങൾ ഉയർത്തിക്കാട്ടുന്നു.
പാക്കിസ്ഥാൻ സൈന്യത്തിന്റെയും ഭരണകൂടത്തിന്റെയും കടുത്ത വിമർശകയാണ് ഇമാൻ മസാരി. അടിച്ചമർത്തപ്പെടുന്ന ഗോത്രവിഭാഗങ്ങൾ, കാണാതായ വ്യക്തികൾ, മാധ്യമപ്രവർത്തകർ എന്നിവർക്കു വേണ്ടി നിയമ പോരാട്ടങ്ങൾ നടത്തി ശ്രദ്ധേയയായ വനിതയാണ് അവർ. പാക്കിസ്ഥാൻ സുരക്ഷാ സേനയുടെ നിയമവിരുദ്ധ പ്രവർത്തികൾക്കെതിരേയും ബലൂച്-പഷ്തൂൺ വംശജരുടെ അവകാശങ്ങൾക്കു വേണ്ടിയും നിരന്തരം ശബ്ദമുയർത്തുന്ന മനുഷ്യാവകാശ പ്രവർത്തകയാണവർ.
പാക്കിസ്ഥാനിൽ നിർബന്ധിതമായി ആളുകളെ കാണാതാകുന്നതിനെതിരേയും ന്യൂനപക്ഷ വേട്ടയാടലുകൾക്കെതിരേയും കോടതികളിൽ സൗജന്യ നിയമ സഹായം നൽകുന്ന അഭിഭാഷക കൂടിയാണ് അവർ. ദമ്പതികളുടെ ഈ സാഹസികമായ മനുഷ്യാവകാശ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് 2026-ൽ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമായ 'ലുഡോവിക്-ട്രാരിയക് അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്കാരം' (Ludovic-Trarieux International Human Rights Prize) ഇവർ ഇരുവരും ചേർന്ന് സ്വീകരിച്ചു.