ഫ്രാൻസിലെ വെർസായ് കൊട്ടാരത്തിൽ വച്ച് യുഎസ്-ഇറാൻ സമാധാന കരാറിൽ ഒപ്പു വച്ച് ട്രംപ്

 
World

യുഎസ്-ഇറാൻ സമാധാന കരാറിൽ ഒപ്പു വച്ച് ട്രംപ്

ഒപ്പു വച്ചത് ഫ്രാൻസിലെ വെർസായ് കൊട്ടാരത്തിൽ വച്ച്

Reena Varghese

വാഷിങ്ടൺ: യുഎസ്-ഇറാൻ യുദ്ധം അവസാനിപ്പിക്കുന്ന ധാരണാപത്രത്തിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ബുധനാഴ്ച ഔദ്യോഗികമായി ഒപ്പു വച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ഞായറാഴ്ച വൈസ് പ്രസിഡന്‍റ് വാൻസും ഇറാൻ സ്പീക്കർ ഖാലിബാഫും ഡിജിറ്റലായി എംഒയു ഒപ്പു വച്ചിരുന്നു.

പ്രസിഡന്‍റ് ട്രംപിന്‍റെ സാന്നിധ്യത്തിലായിരുന്നു അത്. ഇപ്പോൾ അമെരിക്കൻ പ്രസിഡന്‍റ് ട്രംപും ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനും അതിൽ ഒപ്പു വച്ചിരിക്കുകയാണ്. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണിനൊപ്പം വെർസായ് കൊട്ടാരത്തിൽ വച്ചു നടന്ന വിരുന്നിനിടെയാണ് ട്രംപ് ഈ ഒപ്പു വച്ചതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ഒപ്പിട്ട രേഖയുടെ പകർപ്പ് ഇറാനും മധ്യസ്ഥ രാജ്യങ്ങൾക്കും അയച്ചു നൽകി. ട്രംപ് മക്രോണിന്‍റെ സമീപത്ത് ഇരുന്ന് കരാറിൽ ഒപ്പിടുന്ന വീഡിയോ വൈറ്റ് ഹൗസ് സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചു. അതിന്‍റെ അടിക്കുറിപ്പിൽ ഇങ്ങനെ പറയുന്നു:

പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഫ്രാൻസിലെ വെർസായിൽ ഇറാനുമായുള്ള ധാരണാപത്രത്തിൽ ഒപ്പു വച്ചിരിക്കുന്നു. ധാരണാപത്രം ഒപ്പിട്ടെന്നു പറഞ്ഞപ്പോഴും കരടു ധാരണാ പത്രത്തിലെ വിവരങ്ങൾ പുറത്തു വിട്ടിരുന്നില്ല.

ജുറെൽ തിളങ്ങി; ഇന്ത്യക്ക് മികച്ച സ്കോർ

ഭർത്താവിന്‍റെ വയറു കീറി കുടൽ മാല കവറിലാക്കി; വീടിനു മുകളിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ച് യുവതി

പാലക്കാട് റെയ്ൽവേ വിഷയത്തിലൂടെ ശ്രദ്ധ തിരിക്കാൻ കോൺഗ്രസ് നീക്കം: രാജീവ് ചന്ദ്രശേഖർ

അയോധ്യ രാമക്ഷേത്ര കൊള്ള: മാധ്യമപ്രവർത്തകനെതിരായ എഫ്ഐആർ ചോദ്യം ചെയ്ത ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും

ബംഗാളിൽ‌ സർക്കാർ ആശുപത്രിയിൽ മരക്കൊമ്പ് വീണ് സ്ത്രീക്ക് ദാരുണാന്ത്യം