ഹോർമൂസ് കടലിടുക്കിനു ബദലായി സിറിയയെ ഉപയോഗിക്കുന്നതു പരിഗണിക്കാൻ ഫ്രാൻസ്

 
World

ഗൾഫ് എണ്ണ യൂറോപ്പിലെത്തിക്കാൻ പുതിയ വഴി സിറിയയിലൂടെ

ഹോർമൂസ് കടലിടുക്കിനു ബദലായി സിറിയയെ ഉപയോഗിക്കുന്നതു പരിഗണിക്കാൻ ഫ്രാൻസ്

Reena Varghese

പാരീസ്: ഹോർമൂസ് കടലിടുക്കിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ സുരക്ഷിതമായി യൂറോപ്പിലെത്തിക്കാൻ സിറിയയെ ബദൽ മാർഗമായി ഉപയോഗിക്കുന്നത് പരിഗണിക്കാൻ ഫ്രാൻസ്. ഫ്രഞ്ച് ടെലിവിഷൻ നെറ്റ് വർക്കായ ടിഎഫ് 1ന് നൽകിയ അഭിമുഖത്തിൽ ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീൻ നോയൽ ബാരോട്ട് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ആഗോള വിപണിയിൽ തടസമില്ലാതെ ഇന്ധനം ലഭ്യമാക്കാൻ എണ്ണക്കടത്ത് ഇടനാഴികൾ വൈവിധ്യവത്കരിക്കേണ്ടത് അത്യന്താപേക്ഷിതമാണന്ന് അദ്ദേഹം വ്യക്തമാക്കി.ഈ പ്രതിസന്ധി ആരംഭിച്ചതു മുതൽ തങ്ങൾ ബദൽ പാതകൾ ഒരുക്കുന്നതിനുള്ള സുപ്രധാന നീക്കങ്ങളിലാണെന്നും ഇതിലൂടെ ഏതെങ്കിലുമൊരു പ്രത്യേക മേഖലയിലൂടെ വരുന്ന തടസങ്ങളെ ആശ്രയിച്ചു മുന്നോട്ടു പോകേണ്ടി വരുന്ന അവസ്ഥയ്ക്ക് അന്ത്യം കുറിക്കാനാകുമെന്നും ജീൻ പറഞ്ഞു.

കഴിഞ്ഞയിടെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ സിറിയ സന്ദർശിച്ചിരുന്നു. സിറിയൻ പ്രസിഡന്‍റ് അഹമ്മദ്-അൽ-ഷറായുടെ സർക്കാരുമായി വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് അദ്ദേഹം അവിടെ ചർച്ച

നടത്തുകയും ചെയ്തിരുന്നു. നിലവിൽ ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം കനത്ത യുദ്ധഭീതിയിലായ സാഹചര്യത്തിൽ സിറിയയിലൂടെ പുതിയ പൈപ്പ് ലൈൻ ശൃംഖലകളോ മറ്റു ഗതാഗത മാർഗങ്ങളോ വികസിപ്പിക്കുന്നത് ആഗോള ഊർജ്ജ സുരക്ഷയ്ക്ക് വലിയ ആശ്വാസമാകുമെന്നാണ് ഫ്രാൻസിന്‍റെ കണക്കുകൂട്ടൽ.

കാത്തിരിക്കുന്നത് വധശിക്ഷയാണെന്ന് അറിയാം, പക്ഷേ പോണം; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന

മുംബൈ-പുനെ പാതയിൽ മണ്ണിടിച്ചിൽ; 30 ട്രെയ്നുകൾ റദ്ദാക്കി

ബിഹാറിൽ വ്യാജ ബിരുദം ഉപയോഗിച്ച് നിയമനം നേടിയത് 3,000ത്തിലധികം അധ‍്യാപകർ; എല്ലാവരെയും പിരിച്ചുവിടുമെന്ന് മന്ത്രി

കോതമംഗലത്തിന് സമീപം ദേശീയപാതയിൽ വാഹനാപകടം; എട്ട് പേർക്ക് പരുക്ക്

"കുറ്റപ്പെടുത്തിയാൽ ഇറങ്ങിയോടുമെന്ന് കരുതിയോ? ജനങ്ങള്‍ക്കായി എല്ലാം ഉപേക്ഷിച്ച് ഇറങ്ങി വന്നവനാണ് ഞാന്‍"; കരൂരിലെത്തി വിജയ്