ജി 7 ഉച്ചകോടിക്കിടെ മോദിയും ട്രംപും ഫ്രാൻസിൽകൂടിക്കാഴ്ച നടത്തിയേക്കും

 
World

ജി 7 ഉച്ചകോടിക്കിടെ മോദിയും ട്രംപും ഫ്രാൻസിൽകൂടിക്കാഴ്ച നടത്തിയേക്കും

1993ൽ സ്ലോവാക്യ സ്വാതന്ത്ര്യം നേടിയ ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആ രാജ്യം സന്ദർശിക്കുന്നത്

Reena Varghese

ന്യൂഡൽഹി: ഫ്രാൻസിലെ എവിയാനിൽ നടക്കുന്ന ജി-7 ഉച്ചകോടിയോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. ജൂൺ 16,17 തിയതികളിലാണ് ഉച്ചകോടി നടക്കുന്നത്.

ഫ്രാൻസിലെ എവിയാനിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇരുനേതാക്കളും എത്തുന്നതോടെയാണ് നേരിട്ടുള്ള ചർച്ചകൾക്ക് വഴി തുറക്കുക. എങ്കിലും ഈ കൂടിക്കാഴ്ച ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും ഉച്ചകോടിക്കിടെയുള്ള ഇരുവരുടെയും സമയക്രമങ്ങളും മറ്റ് ഔദ്യോഗിക പരിപാടികളും വിലയിരുത്തിയ ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നും വിശ്വസനീയ കേന്ദ്രങ്ങൾ വ്യക്തമാക്കി. ജൂൺ 13 മുതൽ 18 വരെ ഫ്രാൻസ്, സ്ലോവാക്യ എന്നീ രാജ്യങ്ങളിലേയ്ക്ക് പ്രധാനമന്ത്രി നടത്തുന്ന ആറു ദിവസത്തെ സന്ദർശനത്തിന്‍റെ ഭാഗമായാണ് ഈ കൂടിക്കാഴ്ചയ്ക്കുള്ള സാധ്യത ഒരുങ്ങുന്നത്.

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുന്നതിനായി ജൂൺ 13-14 തിയതികളിൽ പ്രധാനമന്ത്രി ഫ്രാൻസ് സന്ദർശിക്കും. ഈ കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും ഇന്ത്യാ-ഫ്രാൻസ് ബന്ധത്തിന്‍റെ എല്ലാ വശങ്ങളും അടുത്തിടെ ഉയർത്തിയ പ്രത്യേക ആഗോള തന്ത്ര പ്രധാന പങ്കാളിത്തത്തിന്‍റെ പശ്ചാത്തലത്തിൽ വിലയിരുത്തും.

തുടർന്ന് പ്രധാനമന്ത്രി മോദി സ്ലോവാക്യയിൽ ഔദ്യോഗിക സന്ദർശനം നടത്തും. 1993ൽ സ്ലോവാക്യ സ്വാതന്ത്ര്യം നേടിയ ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആ രാജ്യം സന്ദർശിക്കുന്നത്. സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി സ്ലോവാക്യൻ പ്രധാനമന്ത്രി റോബർക്ക് ഫിക്കോയുമായി ചർച്ചകൾ നടത്തുകയും സ്ലോവാക്യൻ പ്രസിഡന്‍റ് പീറ്റർ പെല്ലെഗ്രിനിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. വ്യാപാരം, നിക്ഷേപ, ഓട്ടോമൊബൈൽ നിർമാണം, റെയിൽവേ ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളിലെ സഹകരണത്തിനുള്ള സാധ്യതകൾ ഇരുവരും ചർച്ച ചെയ്യും.

തീരുമാനം നീട്ടിയാൽ ഇറാൻ വലിയ വില നൽകേണ്ടി വരും: ട്രംപ്

നൈറ്റ് ക്ലബ്ബിലെ അടിപിടി; സ്റ്റോക്സിനും അറ്റ്കിൻസണും എട്ടിന്‍റെ പണികൊടുത്ത് ഇസിബി

വന്യജീവി ആക്രമണം: 2 ആഴ്ചയ്ക്കുള്ളിൽ 6 പേരുടെ ജീവൻ നഷ്ടപ്പെട്ടു, അടിയന്തര ഇടപെടൽ ആവശ‍്യമാണെന്ന് പിണറായി വിജയൻ

'നിങ്ങൾ ഈ പാർട്ടി സെക്രട്ടറി ആ‍യി തുടരുന്ന കാലത്തോളം കണ്ണൂർ ജില്ലയിൽ ഇനിയും പരാജയം ഉണ്ടാകും'; കെ.കെ. രാഗേഷിന് രൂക്ഷ വിമർശനം

വി. ജോയ് ജില്ലാ സെക്രട്ടറിയാകുന്നത് ചോദ്യം ചെയ്ത് മൂന്ന് കമ്മിറ്റി അംഗങ്ങൾ; പരിചയസമ്പന്നനായ നേതാവിനെ വേണമെന്ന് ആവശ്യം