ലിയോ പാപ്പ

 

file photo

World

ഇറാനിലെ സംഘർഷം അവസാനിപ്പിക്കണം: വീണ്ടും ആഹ്വാനവുമായി ലിയോ പാപ്പ

ലെബനനിലെ സ്ഥിതി ആശങ്കാജനകമാണ്. അക്രമം ഒരിക്കലും സമാധാനത്തിലേയ്ക്കു നയിക്കില്ലെന്നും മാർപ്പാപ്പ

Reena Varghese

വത്തിക്കാൻ സിറ്റി: ഇറാനിലെ സംഘർഷം അവസാനിപ്പിക്കണമെന്ന് വീണ്ടും ആഹ്വാനം ചെയ്ത് ലിയോ മാർപ്പാപ്പ. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ പതിവു ഞായറാഴ്ച പ്രസംഗത്തിൽ വിശ്വാസികളെ അഭിസംബോധന ചെയ്യവേയാണ് മാർപ്പാപ്പയുടെ ആഹ്വാനം. ഇറാനിൽ ഇപ്പോൾ നടക്കുന്നത് അതിഭീകരമായ ഹിംസയാണ്. ആയിരക്കണക്കിനു പേർക്കാണ് ജീവൻ നഷ്ടപ്പെടുന്നത്. എണ്ണമറ്റ ആളുകളെ അത് സ്വന്തം നാട്ടിൽ നിന്ന് പലായനം ചെയ്യിപ്പിക്കുന്നു.

ഈ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും മാർപ്പാപ്പ ആഹ്വാനം ചെയ്തു. ഇറാനെതിരേയുള്ള അമെരിക്കൻ-ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ എത്രയും പെട്ടെന്ന് ആരംഭിക്കേണ്ടതുണ്ടെന്നും മാർപ്പാപ്പ ആവശ്യപ്പെട്ടു. യുദ്ധത്തിൽ കൊല്ലപ്പെടുന്നത് അത്രയും നിരപരാധികളാണ്. ലെബനനിലെ സ്ഥിതി ആശങ്കാജനകമാണ്. അക്രമം ഒരിക്കലും സമാധാനത്തിലേയ്ക്കു നയിക്കില്ലെന്നും മാർപ്പാപ്പ ഓർമിപ്പിച്ചു. ലെബനനിലെ പ്രതിസന്ധിക്ക് ചർച്ചകളിലൂടെ ശാശ്വത പരിഹാരമാണ് ആവശ്യമെന്ന് മാർപ്പാപ്പ ഓർമിപ്പിച്ചു.

പാളയം പ്രദീപിന് വേണ്ടി പാർട്ടി നിർദേശം അവഗണിച്ച് രമ്യ ഹരിദാസ്; സ്റ്റാഫ് ആക്കണമെന്നാവശ്യപ്പെട്ട് കത്ത്, തള്ളി സ്പീക്കർ

ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇത്തവണ ഡൽഹിയിൽ അല്ല, വേദി മാറ്റി

ഇളവുമായി കേന്ദ്രം; പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാൻ ഇനി 45 ദിവസം കാത്തിരിക്കണ്ട

ഡൽ‌ഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരണം 7 ആയി; കെട്ടിടം ഉടമ രാജസ്ഥാനിൽ വച്ച് പിടിയിൽ

സിജെപി പ്രക്ഷോഭത്തിനിടെ വിദ‍്യാർഥിനിയുടെ പിതാവിന്‍റെ തലയോട്ടി തകർത്ത കേസ്; സ്വതന്ത്ര ഭരദ്വാജിന്‍റെ ജുഡീഷ‍്യൽ കസ്റ്റഡി നീട്ടി